You are currently viewing എനിക്ക് ബംപര്‍ അടിച്ച അവസ്ഥയാ! രാം ഗോപാല്‍ വര്‍മ ആരെന്ന് അറിയില്ലായിരുന്നു; ഇതാ ആ സാരിക്കാരി!!

എനിക്ക് ബംപര്‍ അടിച്ച അവസ്ഥയാ! രാം ഗോപാല്‍ വര്‍മ ആരെന്ന് അറിയില്ലായിരുന്നു; ഇതാ ആ സാരിക്കാരി!!

സോഷ്യൽ മീഡിയയിലെ ചില ഫോട്ടോകൾ വീഡിയോകളോ പങ്കുവെക്കുന്നവരുടെ ഭാവി തീരുമാനിക്കുന്ന അവസ്ഥ പലപ്പോഴും വാർത്തയായിട്ടുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സാരിയിൽ ഒരു റീൽ ചെയ്ത സാധാരണ ഒരു പെൺകുട്ടി സിനിമാ ലോകം മുഴുവൻ തിരിച്ചറിയുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ശ്രീലക്ഷ്മി സതീഷായിരുന്നു സാരിയിൽ ആരാധകരെ ഞെട്ടിച്ച സുന്ദരി.

മോഡലിങ്ങിനെയും അഭിനയത്തെയും ഏറെ ഇഷ്ടപ്പെടുന്ന ശ്രീലക്ഷ്മിയുടെ വിഡിയോ പ്രമുഖ സംവിധായകൻ പങ്കുവെക്കുകയായിരുന്നു. രാം ഗോപാൽ വർമ്മ ആണ് ശ്രീലക്ഷ്മി സതീഷിന്റെ വീഡിയോ പങ്കുവെക്കുകയും ഈ കുട്ടി ആരാണ് എന്ന് അന്വേഷിച്ചിറങ്ങുകയും ചെയ്തത്. സാരി മനോഹരമായ വേഷമാണെന്ന് എല്ലാവരും പറയും. പക്ഷെ ഈ പെണ്‍കുട്ടിയെ കാണുന്നത് വരെ ഞാനത് വിശ്വസിച്ചിരുന്നില്ല” എന്നാണ് രാം ഗോപാല്‍ വര്‍മ ഈ വിഷയത്തിൽ പറഞത്.

സി എം എസ് കോളേജിലെ ഡിസി കെമിസ്ട്രി വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്നതാണ് ശ്രീലക്ഷ്മിയുടെ കുടുംബം. അഭിനയം ശ്രീലക്ഷമിക്ക് ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴേ അവൾ അഭിനയിക്കുമായിരുന്നു. ബിവിഎന്‍ കലാമേളയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ഒരുപാട് നേട്ടങ്ങളും അഭിനയ മേഖലയിൽ ശ്രീലക്ഷ്മിക്ക് ഇതിനുമുമ്പ് ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സംവിധായകൻ സാരിയിൽ തന്റെ ഹൃദയം കീഴടക്കിയ സുന്ദരിയെ അന്വേഷിച്ചിറങ്ങി അധികം വൈകാതെ തന്നെ അത് ശ്രീലക്ഷ്മി ആണ് എന്ന് മനസ്സിലാവുകയായിരുന്നു. അതിനു ശേഷം ഫോണിലേക്ക് അദ്ദേഹം വിളിക്കുകയും നേരിട്ട് സംസാരിക്കുകയും ചെയ്തു എന്ന് വളരെ സന്തോഷത്തോടു കൂടി ശ്രീലക്ഷ്മി സോഷ്യൽ മീഡിയയോട് പങ്കുവെക്കുന്നുണ്ട്.

ആദ്യം ചാറ്റ് ആണ് ചെയ്തത് എന്നും പിന്നീട് കോൾ ചെയ്ത് സംസാരിച്ചു എങ്കിലും ആകാംക്ഷ കാരണം ഞാൻ നെർവസായിരുന്നു എന്നും അത് കൊണ്ട് പറഞ്ഞത് മുഴുവൻ ഓർമ്മ ഇല്ല എന്നും ശ്രീലക്ഷ്മി പറയുന്നുണ്ട്. താന്‍ സാരി എന്നൊരു സിനിമ ചെയ്യാന്‍ പോവുകയാണ്. ശ്രീലക്ഷ്മിയെ കണ്ടതോടെയാണ് അങ്ങനൊരു ആശയം തോന്നിയതെന്നും അദ്ദേഹം ഫോണിൽ പറഞ്ഞുവെന്നും ശ്രീലക്ഷ്മി പറയുന്നു. എന്തായാലും ഒരൊറ്റ റീലിലൂടെ സിനിമയുടെ പടിവാതിൽക്കൽ എത്തിയ സന്തോഷത്തിലാണ് ശ്രീലക്ഷ്മി.

Leave a Reply