You are currently viewing 7 വർഷം മുൻപ് ലോണടക്കാൻ വഴിയില്ലാതെ അവധി ചോദിക്കാൻ ബാങ്കിലെ പലരുടെയും വീട്ടുപടിക്കൽ ചെന്ന് നിന്നിട്ടുണ്ട്, ഇന്ന് ടാർജറ്റ് തികയ്ക്കാൻ ബാങ്കുകാർ എന്നെ തേടിയെത്തുന്നു: രശ്മി ആർ നായർ…

7 വർഷം മുൻപ് ലോണടക്കാൻ വഴിയില്ലാതെ അവധി ചോദിക്കാൻ ബാങ്കിലെ പലരുടെയും വീട്ടുപടിക്കൽ ചെന്ന് നിന്നിട്ടുണ്ട്, ഇന്ന് ടാർജറ്റ് തികയ്ക്കാൻ ബാങ്കുകാർ എന്നെ തേടിയെത്തുന്നു: രശ്മി ആർ നായർ…

കേരളം മുഴുവൻ തരംഗമായി മാറിയ ചുംബന സമര നായിക എന്ന രീതിയിൽ അറിയപ്പെടുന്ന താരമാണ് രശ്മി ആർ നായർ. സോഷ്യൽ ആക്ടിവിസ്റ്റ്, മോഡൽ എന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും താരം അറിയപ്പെടുന്നു. 2010 ൽ ഐടി പ്രൊഫഷണൽ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് താരം ചെന്നൈയിൽ തന്റെ മോഡലിംഗ് കരിയറിന് തുടക്കം കുറിച്ചു.

സ്ത്രീകൾക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന വ്യക്തി ആണ് താരം. ബോൾഡ് ആറ്റിറ്റ്യൂഡ് താരം മൈൻടൈൻ ചെയ്യുന്നുമുണ്ട്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും താരം വളരെ വ്യക്തമായ ഭാഷയിൽ തന്നെ തുറന്നു പറയാറുണ്ട്. അതുകൊണ്ടുതന്നെ മോഡൽ എന്ന നിലയിലേക്ക് തരം കൂടുതൽ പ്രശസ്തി നേടുന്നത് സോഷ്യൽ ആക്ടിവിസ്റ്റ് എന്ന രീതിയിലാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സ്വന്തമായി വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തു തന്റെ ആരാധകർക്ക് വേണ്ടി വ്യത്യസ്ത നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ താരം തുറന്നു വെച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലും താരം പങ്കെടുക്കാറുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ടിൽ ആണ് താരം നിരന്തരമായി പങ്കെടുക്കുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റ്‌ ആണ് വൈറൽ ആകുന്നത്. ജീവിതത്തിലെ പ്രതിസന്ധികളും ഇപ്പോഴത്തെ മികച്ച അവസ്ഥയും തമ്മിൽ താരതമ്യപ്പെടുത്തി ഒരു അവലോകനം എന്ന രൂപത്തിലാണ് താരം വാക്കുകൾ എഴുതിയിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ വായിക്കാം.: ഏഴു വർഷം മുൻപ് ഞാൻ നൂറു രൂപ തികച്ചെടുക്കാൻ ഇല്ലാത്തതു കൊണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ കഴിയാതെ വൈകിട്ട് വീട്ടിൽ വന്നു ചോറ് വയ്ക്കുന്നത് വരെ വിശന്നിരുന്നിട്ടുണ്ട്. ഒരു ദിവസമല്ല പലദിവസം . ക്യാഷ് ആണ് വിശപ്പ് രഹിത വയറു മുതൽ സകല പ്രിവിലേജിനും അടിസ്ഥാനം എന്ന് ഞാൻ ജീവിതത്തിൽ മനസിലാക്കിയ മാസങ്ങൾ ആയിരുന്നു അത് .ഒരു സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന ഒരു ലോൺ അടയ്ക്കാൻ കഴിയാതെ ബോർഡിൽ ഉളള പലരുടെയും വീട്ടു പടിക്കൽ പോയി അവധി ചോദിച്ചു നിന്നിട്ടുണ്ട് .

ഇന്ന് മിനിമം അഞ്ചു സഹകരണ ബാങ്ക് പ്രസിഡന്റുമാർ മാർച്ചു മാസം ടാർഗറ്റ് തികയ്ക്കാൻ എന്റെ വീട് തേടി എത്താറുണ്ട് . ഇൻകം ടാക്സ് മുതൽ മാപ്രാകളുടെ പ്രിയപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡിറക്റ്ററേറ്റ് വരെ ഞാൻ ഡയറക്റ്റർ ആയ കമ്പനികളുടെ കണക്കുകൾ നോട്ടീസ് തന്നു വിളിച്ചു വരുത്തി ഇഴകീറി പരിശോധിക്കാറുണ്ട് . പറഞ്ഞു വന്നത് എനിക്കൊപ്പം നിന്നതു കൊണ്ട് ആരെയെങ്കിലും ക്ലാസ് ഫോർ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ കഴിഞ്ഞു എന്നത് ഏതെങ്കിലും നായ ഒരു വിജയമായി കരുതുന്നെങ്കിൽ വെറും തോന്നലാണ് . ഒരു നായയുടെ തലച്ചോറുമായി തേപ്പു കടയിൽ നിന്നും മനുഷ്യന്റെ തലച്ചോറുള്ള ഒരു ലോകം കാണുന്നത് വരെ മാത്രം ഉണ്ടാകാൻ സാധ്യതയുള്ള തോന്നൽ .ആ തോന്നൽ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോൾ നമ്മൾ വീണ്ടും കാണും

Leave a Reply