You are currently viewing മാളികപ്പുറം സിനിമ കാണാം എന്ന് കരുതിയതാണ്. ആചാര ലംഘനം ഞാൻ സഹിക്കില്ല അതുകൊണ്ടു സിനിമ കാണണ്ട എന്ന് വച്ച്.. രശ്മി ആർ നായർ

മാളികപ്പുറം സിനിമ കാണാം എന്ന് കരുതിയതാണ്. ആചാര ലംഘനം ഞാൻ സഹിക്കില്ല അതുകൊണ്ടു സിനിമ കാണണ്ട എന്ന് വച്ച്.. രശ്മി ആർ നായർ

മാളികപ്പുറം സിനിമ കാണാം എന്ന് കരുതിയതാണ്. ആചാര ലംഘനം ഞാൻ സഹിക്കില്ല അതുകൊണ്ടു സിനിമ കാണണ്ട എന്ന് വച്ച്.. രശ്മി ആർ നായർ

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പുതിയ സിനിമയുടെ വിശേഷം ഉണ്ണിമുകൻ നായകനായി പുറത്തിറങ്ങിയ മാളികപ്പുറമാണ്. ഉണ്ണി മുകുന്ദൻ സിനിമകൾ ഇപ്പോൾ നേരിടുന്ന എല്ലാ വിമർശനങ്ങള്‍ക്കും സമൂഹ മാധ്യമ വാദ പ്രതിവാദങ്ങൾക്കുമുള്ള സാധ്യതകൾ തുറന്നിടുന്ന സിനിമയാണ് ഇന്ന് തിയേറ്ററുകളില്‍ എത്തിയ ‘മാളികപ്പുറം എന്ന് തന്നെയാണ് കണ്ടവർ പറയുന്ന, അല്ലെങ്കിൽ എഴുതുന്ന റിവ്യൂകളിൽ നിന്ന് മനസ്സിലാകുന്നത്. ഈ വിവാദങ്ങൾക്ക് നെല്ലും പതിരും നൽകാനാണോ മാളികപ്പുറം ആദ്യം മുതൽ അവസാനം വരെ ശ്രമിച്ചത് എന്ന് പലർക്കും തോന്നിയിട്ടുണ്ട് എന്ന് അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

കാരണം കൗതുകമുണ്ടാക്കുന്ന പ്രമേയേത്തെയും സാധ്യതകൾ ഒരുപാടുണ്ടായിരുന്ന നിർമിതിയെയും പാതി വഴിയിൽ വിട്ട് ഈ സിനിമ ഏറിയും കുറഞ്ഞും ചർച്ചകളുടെ സാധ്യതയിലേക്ക് പോയിട്ടുണ്ട് എന്നാണ് പ്രശസ്തർ പോലും അഭിപ്രായപ്പെട്ടത്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം ശബരിമലയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ കഥയാണ്.

ഗന്ധർവ ക്ഷേത്രം, ഞാൻ ഗന്ധർവ്വൻ, നന്ദനം, ആമേൻ പോലുള്ള സിനിമകൾ ഉപയോഗിച്ച മാജിക്കൽ റിയലിസത്തിന്‍റെ സാധ്യതകളും സിനിമയിലുണ്ട്. എട്ടു വയസുകാരിയുടെ സങ്കല്പങ്ങളിലൂടെയും ജീവിതത്തിലൂടെയും ഒക്കെയാണ് കഥ വികസിക്കുന്നത്. പൊതുവെ ഇപ്പോൾ അധികം കാണാത്ത അത്തരം സിനിമകളുടെ ഇടത്തിലേക്ക് കടന്നു വരാൻ സിനിമ ശ്രമിക്കുന്നുണ്ട് എന്നും സിനിമ കണ്ടവർ പറയുന്നു. പക്ഷേ അങ്ങോട്ടെത്താനുള്ള യാത്രയിൽ പ്രേക്ഷകരെ കൂടെ കൂട്ടാൻ പൂർണമായും ചിത്രത്തിനായില്ല എന്ന സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

മാളികപ്പുറം’എന്ന സിനിമയെ ഒറ്റ വാചകത്തിൽ ‘കേരളത്തിന്റെ കാന്താര’ എന്ന് വിശേഷിപ്പിക്കാമെന്ന അഭിപ്രായവും ചില കാഴ്ചക്കാർക്ക് ഉണ്ട്. മലയാളിക്ക് മറ്റുനാടുകളിൽ കൂടുതൽ അഭിമാനം നൽകുന്ന ഒരു ചലച്ചിത്ര കാവ്യമാണ് അണിയറ പ്രവർത്തകർ ഒരുക്കിയതെന്നും ഉണ്ണിമുകുന്ദൻ ഒരിക്കൽക്കൂടി സ്വന്തം പ്രകടനത്തിലൂടെ ജനമനസ്സുകൾ കീഴടക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടവരും ഉണ്ട്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാകുന്നത് സാമൂഹ്യ പ്രവർത്തകയും ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആർ നായർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച് കുറിപ്പ് ആണ്. മാളികപ്പുറം എന്ന ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയെ കുറിച്ചാണ് താരം എഴുതിയിരിക്കുന്നത്.

കുറിപ്പ് : മാളികപ്പുറം സിനിമ കാണാം എന്ന് കരുതിയതാണ് അപ്പോഴാണ് റിയ എന്നെ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ കാണുന്നത് ചിലപ്പോൾ ആചാര ലംഘനമാകുമോ എന്ന് ഓർമിപ്പിച്ചത് .
ആചാര ലംഘനം ഞാൻ സഹിക്കില്ല അതുകൊണ്ടു സിനിമ കാണണ്ട എന്ന് വച്ച് . ReadyToWait

Leave a Reply