You are currently viewing ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ബിഗ് ബോസ് താരം! വീഡിയോ ഏറ്റെടുത്ത ആരാധകർ…

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ബിഗ് ബോസ് താരം! വീഡിയോ ഏറ്റെടുത്ത ആരാധകർ…

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ബിഗ് ബോസ് താരം! വീഡിയോ ഏറ്റെടുത്ത ആരാധകർ.

ലോകമെമ്പാടുമുള്ള മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച മലയാളം ടിവി റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഒരുപക്ഷേ മലയാളത്തിൽ തന്നെ ഏറ്റവും കൂടുതൽ പേര് കാണുന്ന റിയാലിറ്റി ഷോ തന്നെയായിരിക്കും ബിഗ് ബോസ്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലായി സംപ്രേഷന് ചെയ്യപ്പെടുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിൽ നാല് സീസണുകൾ പൂർത്തിയാക്കി. മലയാള സിനിമയുടെ ചക്രവർത്തി മോഹൻലാലാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവതാരകനായി എത്തുന്നത്.

കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങിനിൽക്കുന്ന പ്രമുഖരാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് മത്സരാർത്ഥികളായി എത്താറുള്ളത്. നൂറു ദിവസം ഒരു വീടിനകത്ത് ഒരുമിച്ച് കഴിഞ്ഞ് വ്യത്യസ്തമായ കളികൾ കളിച്ച് അവസാനം ഒരാൾ വിജയിയായി പുറത്തുവരും. എത്ര വലിയ സെലിബ്രിറ്റി ആയാലും വീടിനകത്ത് അവരുടെ യഥാർത്ഥ നിറം പുറത്തുള്ളവർ കാണുക തന്നെ ചെയ്യും എന്നതാണ് ഈ റിയാലിറ്റി ഷോയുടെ ഏറ്റവും വലിയ പ്രത്യേകത.

ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളായി എത്തിയതിനുശേഷം കൂടുതൽ ജനശ്രദ്ധ നേടിയ ഒരുപാട് പേരുണ്ട്. ചെറിയ രീതിയിൽ സെലിബ്രിറ്റികളായി നിന്നവർ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായി എത്തിയതിനു ശേഷം വലിയ താര പദവിയിലേക്ക് എത്തിയിട്ടുണ്ട് എന്നത് ഒരു പച്ചയായ യാഥാർഥ്യമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, രജിത് സർ തുടങ്ങിയവർ.

ഇങ്ങനെ ചെറിയ രീതിയിൽ സെലിബ്രിറ്റിയായി ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായി എത്തി പിന്നീട് വലിയ രീതിയിൽ താരമായി മാറിയ വ്യക്തിയാണ് രമ്യ പണിക്കർ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ബിഗ് ബോസ് സീസൺ മൂന്നിലെ പതിനെട്ടാമത്തെ മത്സരാർത്ഥി എന്ന നിലയിലാണ് അറിയപ്പെട്ടത്. ബിഗ് ബോസ് ഹൗസിൽ എത്തിയതിനു ശേഷം താരം വലിയ രീതിയിൽ അറിയപ്പെട്ടു.

ഇപ്പോൾ താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയാണ്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടുന്നത്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ബോൾഡ് ആയി ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അപ്പോൾ ഇതാണല്ലോ ശരീര സൗന്ദര്യ രഹസ്യം എന്ന് പലരും ചോദിക്കുന്നുണ്ട്. ഏതായാലും താരത്തിന്റെ പുത്തൻ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായി പുറത്തിറങ്ങിയ ഒരേ മുഖം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കൂടുതൽ ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply