You are currently viewing എനിക്ക് വാട്സ്ആപ്പ് ഇല്ല… കാരണം തുറന്നു പറഞ്ഞ് പ്രിയതാരം

എനിക്ക് വാട്സ്ആപ്പ് ഇല്ല… കാരണം തുറന്നു പറഞ്ഞ് പ്രിയതാരം

എനിക്ക് വാട്സ്ആപ്പ് ഇല്ല… കാരണം തുറന്നു പറഞ്ഞ് പ്രിയതാരം

മലയാള സിനിമ മേഖലയിൽ മുൻനിര നായകന്മാരിൽ ഒരാളാണ് രജിഷാ വിജയൻ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചു. തുടക്കം മുതൽ താരം മികച്ച അഭിനയ പ്രകടനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്ന താരത്തിന് അപാര കഴിവ് അനുസരിച്ച് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കൊണ്ടിരിക്കുന്നത്.

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വന്നതും ഇപ്പോഴും അറിയപ്പെടുന്നതും. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ താരത്തിനെ മികച്ച അഭിനയത്തിന് സാധിച്ചു. ഇപ്പോൾ മലയാളത്തിന് അകത്തും പുറത്തും താരം വേഷങ്ങൾ ചെയ്യുന്നുണ്ട്. തുടർന്ന് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

തമിഴിലും മികച്ച നടിയായി താരം മാറിയിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം തുടക്കം മുതൽ ഇതുവരെയും മുന്നിൽ തന്നെ നിലയുറപ്പിച്ചരിക്കുകയാണ്. താരം അഭിനയിക്കുന്ന സിനിമകൾ എല്ലാം വിജയിക്കുന്നത് താരത്തിന്റെ മൂല്യം വർദ്ധിപ്പിക്കുകയാണ്.

ഫ്രീഡം ഫൈറ്റ്, കീടം, മലയൻകുഞ്ഞ്, രാമറാവു ഓൺ ഡ്യൂട്ടി എന്നിവർ ഈയടുത്ത് റിലീസായി മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമകളാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്.

തനിക്ക് വാട്സ്ആപ്പ് ഇല്ല എന്നും വാട്സാപ്പിലൂടെ മെസ്സേജ് ചെയ്യുന്നതിനോട് താല്പര്യമില്ല എന്നും ആളുകളുടെ ഇമോഷൻസ് ഫീലിംഗ്സ് മനസ്സിലാക്കാൻ ടെസ്റ്റുകൾക്കും ഇമോജികൾക്കും സാധിക്കുന്നില്ലല്ലോ എന്നുമാണ് രജിഷ വിജയൻ ഇതിന് കാരണമായി പറയുന്നത്. എല്ലാവരും സന്ദേശങ്ങൾ കൈമാറുന്നത് വാട്സാപ്പിലൂടെ ആയതു കൊണ്ട് തന്നെ എങ്ങനെ മുന്നോട്ടു പോകുന്നു എന്ന അവതാരികയുടെ ചോദ്യത്തിന് നാലഞ്ച് വർഷമായി തന്റെ ഒരു കാര്യത്തിനും ഒരു മുടക്കവും വന്നിട്ടില്ലല്ലോ എന്നാണ് വളരെ വിനയത്തോടെയും പുഞ്ചിരിയോടെയും താരം തിരിച്ച് ചോദിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply