You are currently viewing കണ്ടാൽ ബോള്ളിവുഡ് നായിക പോലെ… തൈലാണ്ടിൽ അടിച്ചു പൊളിക്കുന്ന മലയാളികളുടെ പ്രിയതാരം

കണ്ടാൽ ബോള്ളിവുഡ് നായിക പോലെ… തൈലാണ്ടിൽ അടിച്ചു പൊളിക്കുന്ന മലയാളികളുടെ പ്രിയതാരം

റീബ മോണിക്ക ജോൺ ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ്. താരം മലയാളം , തമിഴ് ഭാഷാ സിനിമകളിൽ മുഖ്യമായും തെലുങ്ക് , കന്നഡ സിനിമകളിൽ ഭാഗികമായും പ്രവർത്തിക്കുന്നു. സിനിമയിൽ അതിഥി വേഷം ചെയ്യുന്നതിനു മുമ്പ്, ധാത്രി ഹെയർ ഓയിൽ എന്ന പ്രൊഡക്ടിന്റെ ശ്രദ്ധേയമായ സൃഷ്ടികളിലൊന്നായ ചില പരസ്യങ്ങളിൽ താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അന്നു മുതൽ തന്നെ അഭിനയ മേഖലയോട് വലിയ അഭിനീവേശം താരത്തിന് ഉണ്ടായിരുന്നു.

2013ൽ മഴവിൽ മനോരമയിൽ ആരംഭിച്ച മിടുക്കി എന്ന റിയാലിറ്റി സീരീസിന്റെ രണ്ടാം റണ്ണർ അപ്പ് കിരീടം നേടി. 2016ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചു . നിവിൻ പോളിക്കൊപ്പം അഭിനയിച്ച “ചിപ്പി” എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു . ഈ ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു.

ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായയാണ് താരം തുടക്കം മുതൽ തന്നെ കൈകാര്യം ചെയ്തത്. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധേയമായ വേഷങ്ങളാണ് ആദ്യം മുതൽക്ക് തന്നെ താരത്തിന് അവസരങ്ങൾ ആയി ലഭിച്ചത്. നീരജ് മാധവിനൊപ്പമുള്ള അവളുടെ രണ്ടാമത്തെ ചിത്രമായ പൈപ്പിൻ ചുവട്ടിലെ പ്രണയവും ബോക്‌സ് ഓഫീസിൽ ഹിറ്റായി. ബിജി ബാലിന്റെ സംഗീതത്തിൽ ഡോമിൻ ഡി സിൽവയുടെ സംവിധാന മികവിലാണ് പൈപ്പിൻ ചോട്ടിലെ പ്രണയം പ്രേക്ഷകർ ഏറ്റെടുത്തത്.

ബാംഗ്ലൂരിലെ ഒരു മലയാളി കുടുംബത്തിലാണ് താരം ജനിച്ചത്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ താരം പിന്നീട് അഭിനയ ജീവിതത്തിലേക്ക് മോഡലിങ്ങിലേക്കും തന്നെ കരിയറിന് വഴിതിരിച്ചു വിടുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരത്തിന് ഒരുപാട് ആരാധക വൃന്ദങ്ങളും ഉണ്ട്.

അതുകൊണ്ടു തന്നെയാണ് താരം നൽകുന്ന ഓരോ അപ്ഡേഷനും വളരെ പെട്ടെന്ന് മീഡിയങ്ങളിൽ തരംഗമാകുന്നത്. ഇപ്പോൾ താരം അവധി ആഘോഷത്തിനു വേണ്ടി തായ്‌ലൻഡിൽ പോയപ്പോൾ ബീച്ചിൽ നിന്നെടുത്ത കിടിലൻ ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. ഷോർട്ട്സിൽ പോളി ലുക്കിലാണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഫോട്ടോകൾക്ക് താഴെ വരുന്നുണ്ട്.

Leave a Reply