You are currently viewing രശ്മികയുമായുള്ള പ്രണയം പരസ്യമാക്കി വിജയ് ദേവരകൊണ്ട?; പൂളിൽ ഒരുമിച്ച്?? ചിത്രം വൈറൽ

രശ്മികയുമായുള്ള പ്രണയം പരസ്യമാക്കി വിജയ് ദേവരകൊണ്ട?; പൂളിൽ ഒരുമിച്ച്?? ചിത്രം വൈറൽ

രശ്മികയുമായുള്ള പ്രണയം പരസ്യമാക്കി വിജയ് ദേവരകൊണ്ട?; ചിത്രം വൈറൽ

തെലുങ്ക് സിനിമ വ്യവസായത്തിൽ അറിയപ്പെടുന്ന രണ്ട് താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ ഒരുപാട് വർഷങ്ങളായി സിനിമ മേഖലയിൽ സജീവമാണ്. പക്ഷേ ഇരുവരും ഇതിനെതിരെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്. എന്നാൽ ഇപ്പോൾ വിജയിദേവരകൊണ്ട പങ്കുവെച്ച പോസ്റ്റിൽ നിന്നും ആരാധകർ ഇവർ പ്രണയത്തിലാണ് എന്ന ഉറപ്പിൽ എത്തിയിരിക്കുകയാണ്.

പുതുവത്സര ദിനത്തോടനുബന്ധിച്ച് വിജയ് ദേവരകൊണ്ട മാലിദ്വീപിൽ നിന്നുള്ള ഒരു കിടിലൻ ഫോട്ടോയാണ് ആരാധകർക്കിടയിൽ പങ്കുവെച്ചിരിക്കുന്നത്. പക്ഷേ ആരാധകർ ഈ ചിത്രത്തെ തുടർന്ന് ഒരുപാട് ചർച്ചകൾ ഉണ്ടാക്കാനുള്ള പ്രധാന കാരണം ഒക്ടോബറിൽ രശ്മിക മന്ദന ഇതേ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ പങ്കു വച്ചിരുന്നു. അപ്പോൾ ആരാധകർ ഉദ്ദേശിക്കുന്നതും ചിന്തിക്കുന്നതും ഒക്ടോബറിൽ ഇരുവരും മാലിദ്വീപിൽ ഒരുമിച്ചുണ്ടായിരുന്നു എന്നതാണ്.

ഒക്ടോബറിൽ രശ്മിക മന്ദാന പങ്കുവെച്ച ഫോട്ടോകളുടെ അതേ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോകൾ അന്ന് എടുത്തത് ഇപ്പോൾ പുതുവത്സര ദിനത്തോടനുബന്ധിച്ച് വിജയ് ദേവരക്കോണ്ട അപ്‌ലോഡ് ചെയ്തു എന്ന് ഒരു നിഗമനത്തിലേക്കാണ് ആരാധകർ എത്തിയിട്ടുള്ളത്. ഇതും വെറും ഊഹങ്ങൾ മാത്രമായിരിക്കും എന്നും പുതുവത്സര ദിനത്തോടനുബന്ധിച്ച് മാലിദ്വീപിൽ പോയി വിജയ് പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആയിരിക്കും എന്നും ഒരുപറ്റം ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു. ഒരുപാട് സിനിമകളുടെ തിരക്കിലാണ് താരം ഇപ്പോഴും.

തെലുങ്ക് സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു അഭിനേതാവ് തന്നെയാണ് വിജയ് ദേവന്റെയും ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരമായ അഭിനേതാവാണ് താരം ഏത് കഥാപാത്രം ആണെങ്കിലും വളരെ മനോഹരമായും പക്കുമായും ആണ് താരം അവതരിപ്പിക്കാറുള്ളത് അതുകൊണ്ടുതന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം എപ്പോഴും മുന്നിൽ തന്നെ ഉണ്ടാകാറുണ്ട്.

Leave a Reply