You are currently viewing അവര്‍ക്ക് എന്റെ ശരീരമാണ് പ്രശ്‌നം! ചിലപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ തോന്നും; മാനസികമായി തളര്‍ന്നെന്ന് രശ്‌മിക..

അവര്‍ക്ക് എന്റെ ശരീരമാണ് പ്രശ്‌നം! ചിലപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ തോന്നും; മാനസികമായി തളര്‍ന്നെന്ന് രശ്‌മിക..

അവര്‍ക്ക് എന്റെ ശരീരമാണ് പ്രശ്‌നം! ചിലപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ തോന്നും; മാനസികമായി തളര്‍ന്നെന്ന് രശ്‌മിക

അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്.

സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നു വന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിയായി മാറുകയായിരുന്നു. സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് താരത്തിന് വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്. അർജുനന്റെ കൂടെയുള്ള പുഷ്പ താരത്തിന് വലിയ ഒരു വഴിത്തിരിവായി.

വിജയ്ക്കൊപ്പമുള്ള വാരിസ് ആണ് താരത്തിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. കരിയറിൽ ഒരുപാട് ഉയർച്ചകൾ ഉണ്ടായിട്ടുണ്ട് എങ്കിലും എല്ലാം ഉപേക്ഷിച്ച പോകണം എന്ന് തോന്നുന്ന തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ എറ്റെടുത്തിരിക്കുന്നത്. കരിയറിന്റെ തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടുന്ന അധിക്ഷേപങ്ങള്‍ കേട്ട് മടുത്തെന്നും താരം പറയുന്നുണ്ട്.

ഞാൻ എന്ത് ചെയ്താലും പ്രേക്ഷകർക്ക് പ്രശ്നമാണ് എന്നാണ് താരം പറയുന്നത്. ഞാന്‍ വര്‍ക്ക്‌ഔട്ട് ചെയ്താല്‍ പറയും ഞാന്‍ പുരുഷനെപ്പോലെയാണ്. ഞാന്‍ അധികം വര്‍ക്ക് ഔട്ട് ചെയ്യുന്നില്ലെങ്കില്‍, എനിക്ക് ഭയങ്കര തടിയാണെന്നും. ഞാന്‍ അധികം സംസാരിച്ചാല്‍ അവള്‍ വായാടി. സംസാരിച്ചില്ലെങ്കില്‍ ആറ്റിറ്റ്യൂഡ് ആണെന്നും പറയും എന്നാണ് താരം പറഞ്ഞത്. ഞാന്‍ ഒന്ന് ശ്വാസം വിട്ടാലും വിട്ടിലെങ്കിലും ആളുകള്‍ക്ക് പ്രശ്‌നമാണ് എന്നും താരം കൂട്ടി
ചേർത്തു.

എങ്കില്‍ ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഞാന്‍ പോകണോ? അതോ നിക്കണോ? എന്ന ഒരു ചോദ്യമാണ് ഇതിനുശേഷം താരം ചോദിച്ചത്. ആളുകള്‍ക്ക് എന്താണ് വേണ്ടതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും നിരന്തരമായ ഈ ആക്രമങ്ങള്‍ തന്നെ മാനസികമായി ബാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു. എന്നില്‍ നിന്ന് എന്ത് മറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറയൂ ഞാന്‍ അതിന് ശ്രമിക്കാം. നിങ്ങള്‍ ഇതില്‍ വ്യക്തത നല്കുന്നുമില്ല, എന്നാല്‍ എന്നെ കുറിച്ച്‌ മോശം പറയുന്നത് തുടരുകയും ചെയ്യുമ്പോള്‍ ഞാന്‍ എന്ത് ചെയ്യണം എന്നാണ് താരം ചോദിക്കുന്നത്. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply