You are currently viewing വിജയിയും രശ്മികയും നിറഞ്ഞാടിയ ‘ജിമിക്കി പൊണ്ണ്’; ‘വാരിസ്’ വീഡിയോ ഗാനം ട്രെൻഡിംഗ്

വിജയിയും രശ്മികയും നിറഞ്ഞാടിയ ‘ജിമിക്കി പൊണ്ണ്’; ‘വാരിസ്’ വീഡിയോ ഗാനം ട്രെൻഡിംഗ്

വിജയിയും രശ്മികയും നിറഞ്ഞാടിയ ‘ജിമിക്കി പൊണ്ണ്’; ‘വാരിസ്’ വീഡിയോ ഗാനം പുറത്തിറങ്ങി

ഹരിയും ആഷിഷോർ സോളമനും ചേർന്ന് എഴുതിയ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത 2023-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ഡ്രാമ ചിത്രമാണ് വാരിസു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും പിവിപി സിനിമയുടെയും ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ് , രശ്മിക മന്ദാന എന്നിവരാണ് അഭിനയിച്ചത്.

അവർക്കൊപ്പം ആർ. ശരത്കുമാർ , പ്രഭു , ജയസുധ , പ്രകാശ് രാജ് , ശ്രീകാന്ത് , ഷാം എന്നിവർ സപ്പോർട്ടിംഗ് റോളുകളിലും തകർത്തഭിനയിച്ചു. വളരെ മികച്ച പ്രേക്ഷക പ്രീതിയോടെയാണ് സിനിമ റിലീസ് ആയത്. ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് സിനിമയുടെ പ്രദർശനം തുടരുകയും ചെയ്യുന്നത്. നായികയുടെയും നായകനെയും അഭിനയത്തിന് പ്രശംസിക്കാത്തവരായി ഒരു കാഴ്ചക്കാരനും ഇല്ല.

ഇപ്പോൾ സിനിമയിലെ ‘ജിമിക്കി പൊണ്ണ്’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.
റിലീസ് ചെയ്ത് വെറും അഞ്ച് മണിക്കൂറില്‍ അഞ്ച് മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്. തമന്‍ എസ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ്, ജോണിതാ ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ്. വിവേക് ആണ് ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ജനുവരി 11നാണ് തിയറ്ററുകളില്‍ എത്തിയത്. സിനിമക്ക് വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും സോഷ്യൽ മീഡിയ സപ്പോർട്ടും കിട്ടിയതു പോലെ തന്നെ സിനിമയെ കുറിച്ചുള്ള വാർത്തകൾക്കും ഇപ്പോൾ റിലീസ് ചെയ്ത വീഡിയോക്കും ഗാനത്തിനും വളരെ മികച്ച അഭിപ്രായങ്ങളും സപ്പോർട്ട് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് രശ്മിക ഡാൻസ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചടുലമായ നൃത്ത ചുവടുകളിൽ നായികയെയും നായകനെയും കാണാൻ സാധിക്കുന്നു എന്നതും വീഡിയോ ഗാനം വൈറൽ ആയതിന് പിന്നിലെ പ്രധാന കാരണങ്ങൾ തന്നെയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മില്യൺ കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ ഗാനത്തിന് നേടാൻ കഴിഞ്ഞത് എന്ന് എടുത്തു പറയേണ്ട വലിയ നേട്ടമായി തന്നെ കണക്കാക്കാം.

Leave a Reply