You are currently viewing ‘ഇനി ഞാൻ അത് ചെയ്യില്ല!! പ്രായം ആകുമ്പോൾ പ്രശ്നം വന്നേക്കാം..’ – ആരാധകനോട് നടി രശ്മിക മന്ദാന

‘ഇനി ഞാൻ അത് ചെയ്യില്ല!! പ്രായം ആകുമ്പോൾ പ്രശ്നം വന്നേക്കാം..’ – ആരാധകനോട് നടി രശ്മിക മന്ദാന

നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായി തിളങ്ങി നിൽക്കുന്ന താരമാണ് രശ്മിക മന്ദന. കന്നഡ സിനിമ ഇൻഡസ്ട്രിയിലൂടെ കടന്നു വന്ന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലെ മറ്റു ഭാഷകളിൽ അഭിനയിച്ചു കഴിവു തെളിയിച്ച താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. ദേശീയ ക്രഷ് എന്ന നിലയിലാണ് താരമിപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. കന്നഡ തെലുങ്ക് ഹിന്ദി തമിഴ് എന്നീ നാലു ഭാഷകളിലും അഭിനയിച്ച് ആരാധക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

കന്നട തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം കൂടുതലായി അഭിനയിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് താരം സിനിമ ആരാധകരുടെ ഹൃദയത്തിൽ നേടിയെടുത്ത സ്ഥാനം ചെറുതല്ല. 2016ൽ രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങിയ കിറിക്ക് പാർട്ടി എന്ന സൂപ്പർഹിറ്റ് കന്നട ക്യാമ്പസ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് വളരെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരത്തിന്റെ കരിയർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ഇപ്പോൾ പുഷ്പ എന്ന ഒന്നാം ഭാഗത്തിന്റെ വിജയത്തിനുശേഷം രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇതിനിടയിൽ രശ്മിക മന്ദാനയോട് ട്വിറ്ററിലൂടെ ഒരു ആരാധകൻ ആവശ്യപ്പെട്ട ചോദ്യവും താരം അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്നത്. ഒന്നാം ഭാഗത്ത് താരം ഡാൻസ് കളിച്ച ഹിറ്റ് ആക്കിയ സാമി സാമി എന്ന ഗാനത്തെ ഒരുപാട് പേരാണ് അംഗീകരിക്കുകയും ആഭിനയിക്കുകയും ചെയ്തത്.

തിയേറ്ററുകളിൽ എല്ലാം വമ്പിച്ച കരഘോഷത്തോടുകൂടിയാണ് ഈ ഗാനം പ്രേക്ഷകർ സ്വീകരിച്ചത്. കൊച്ചു കുട്ടികൾ വരെ ചെയ്തു ഹിറ്റായ ഡാൻസ് ഇനി കളിക്കില്ല എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. എനിക്ക് നിങ്ങൾക്ക് ഒപ്പം സാമി സാമി പാട്ടിന് ഡാൻസ് ചെയ്യണമെന്ന് ആഗ്രഹം ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇതിന് താരം കൊടുത്ത മറുപടിയിലാണ് ഈ കാര്യം പറഞ്ഞത്.

ഞാൻ ഒരുപാട് തവണ സാമി സാമി സ്റ്റെപ്പ് ചെയ്തിട്ടുണ്ട്. എനിക്ക് പ്രായമാകുമ്പോൾ മുതുകിൽ പ്രശ്‌നമുണ്ടാകുമെന്ന് ഇപ്പോൾ തോന്നുന്നു.. എന്തുകൊണ്ടാണ് നിങ്ങൾ എന്നോട് ഇത് ചെയ്യുന്നത്!! നമ്മുക്ക് കണ്ടുമുട്ടുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം. എന്നാണ് താരം ആരാധകന് നൽകിയ മറുപടി. വളരെ പെട്ടെന്നാണ് താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായത്.

Leave a Reply