You are currently viewing രശ്മികയുടെ ഈ തിളങ്ങുന്ന സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാമോ.. ഈ ക്യൂട്നെസ്സിന് താരം എന്തൊക്കെ ചെയ്യുന്നു..

രശ്മികയുടെ ഈ തിളങ്ങുന്ന സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാമോ.. ഈ ക്യൂട്നെസ്സിന് താരം എന്തൊക്കെ ചെയ്യുന്നു..

ചർമം തിളങ്ങാൻ രശ്‌മിക മന്ദാന കുടിക്കുന്ന സ്‌പെഷൽ ഡ്രിങ്ക് ഏതെന്നു നോക്കാം

അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്.

സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നു വന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിയായി മാറുകയായിരുന്നു. സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് താരത്തിന് വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്.

അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം. അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിൽ അരങ്ങേറി. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തമിഴിലും അരങ്ങേറിയത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിന്റെ വലിയ ഒരു സവിശേഷത തന്നെയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ചാർമ്മം തിളങ്ങാൻ വേണ്ടി താരം നിരന്തരം കുടിക്കുന്ന ഒരു ഡ്രിങ്കിന്റെ വിശേഷമാണ്.

ആന്റി ഒക്സിഡന്റ്റുകൾ നിറഞ്ഞ ഒരു ഡ്രിങ്ക് തഖ്‌ർക്ക് ദിവസവും കുടിക്കാറുണ്ട് എന്നാണ് റിപ്പോർട്ട്‌. സെലറി ഗ്രീൻ ജ്യൂസ് ആണ് താരം കുടിക്കാറുള്ളത്. സെലറി ജ്യൂസിന് പൊട്ടാസ്യം, ഫോലെറ്റ്,വൈറ്റമിൻ കെ, ബി 6, സി എന്നിവയുടെ കലവറയാണ് ഈ ജ്യൂസ് എന്നും രോഗ പ്രതിരോധം വർധിപ്പിക്കാണും കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാണും ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളാനും കഴിവുണ്ട് എന്നും പഠനങ്ങൾ തെളിയിക്കുന്നു.ഐസ്ഡ് കോഫി കുടിച് താരം ഒരു ദിവസം ആരംഭിക്കുകയും പിന്നീട് സെലറി ജ്യൂസ്‌ കുടിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

Leave a Reply