You are currently viewing ഷർട്ട് ഇടാതെ സമൂഹമാധ്യമങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന ആൺകുട്ടികളോട് താല്പര്യമില്ല – നിലപാട് വ്യക്തമാക്കി രശ്മിക മന്ദന

ഷർട്ട് ഇടാതെ സമൂഹമാധ്യമങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന ആൺകുട്ടികളോട് താല്പര്യമില്ല – നിലപാട് വ്യക്തമാക്കി രശ്മിക മന്ദന

അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുകയും സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളുമാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്.

സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നു വന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിയായി താരം മാറുകയായിരുന്നു. സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിൽ അരങ്ങേറി. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തമിഴിലും അരങ്ങേറിയത്.

താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുന്നതു പോലെ തന്നെ താരത്തിന്റെ അഭിമുഖങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അവതാരകൻ താരത്തോട് ഷർട്ട് ഇടാതെ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെക്കുന്ന ആണുങ്ങളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്നായിരുന്നു ചോദിച്ചത്. ഭാരം ഹോട്ടലുകളിൽ ഉള്ള ഫോട്ടോകൾ ധാരാളമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനുള്ള അതുകൊണ്ടുതന്നെ താരം ഇതിനെ എങ്ങനെ മറുപടി പറയുന്നത് പ്രേക്ഷകർക്ക് വലിയ ആകാംക്ഷയായിരുന്നു.

“വർക്കൗട്ട് ചെയ്യുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നു. വർക്കൗട്ട് ചെയ്ത് ശരീരം മൈന്റൈൻ ചെയ്യുന്നത് നല്ലതാണ്. പക്ഷേ എനിക്ക് മനസ്സിലാവാത്ത കാര്യം മറ്റൊന്നാണ്. ഇവർ എന്തിനാണ് ഇതിനെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ” എന്നായിരുന്നു താരം ചോദ്യത്തിന് നൽകിയ മറുപടി. കൂടാതെ ”ഞാൻ പഴഞ്ചൻ ഒന്നുമല്ല. ഒരാളെ ആദ്യം മനസ്സിലാക്കി തിരിച്ചറിഞ്ഞതിനു ശേഷമാണ് ശരീരം വെളിപ്പെടുത്തുക. അതുകൊണ്ട് മാത്രമാണ് ഞാൻ അഭിപ്രായം രേഖപ്പെടുത്തിയത് എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് താരത്തിന് വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

Leave a Reply