You are currently viewing സ്റ്റൈലിഷ് ലുക്കിൽ ആളെ മയക്കി പ്രിയതാരം രമ്യ പാണ്ഡ്യൻ… മനം കവർന്ന് ഫോട്ടോസ്

സ്റ്റൈലിഷ് ലുക്കിൽ ആളെ മയക്കി പ്രിയതാരം രമ്യ പാണ്ഡ്യൻ… മനം കവർന്ന് ഫോട്ടോസ്

തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് രമ്യ പാണ്ഡ്യൻ. 2015 പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമായ ഡമ്മി ടപ്പാസു എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. അടുത്ത വർഷം പുറത്തിറങ്ങിയ ജോക്കർ എന്ന സിനിമയിലെ അഭിനയം താരത്തെ ജനകീയ അഭിനേത്രി ആക്കി മാറ്റി. വളരെ മികച്ച പ്രേക്ഷക പിന്തുണയോടെയാണ് കാലത്തിന്റെ ഓരോ കഥാപാത്രങ്ങളും തുടക്കം മുതൽ തന്നെ റിലീസ് ചെയ്തു പോന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് എന്ന് തന്നെയാണ് അതിന്റെ വലിയ കാരണം. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ മാത്രം ആഴത്തിൽ താരം അവതരിപ്പിക്കുന്നു. 2018 പുറത്തിറങ്ങിയ ആൻ ദേവതായ് എന്ന ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. വളരെ മികച്ച അഭിനയപ്രകടനങ്ങൾ സിനിമയിൽ താരത്തിന് കാഴ്ചവെക്കാൻ കഴിഞ്ഞു.

അണ്ണാ യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്‌ത ഗിണ്ടിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നാണ് താരം ബയോ മെഡിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത് . ബിരുദം നേടിയ ശേഷം, ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് താരം റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അനലിസ്റ്റായി ജോലി ചെയ്യാൻ തുടങ്ങി. ഇതിനിടയിലാണ് മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഷെല്ലിയുടെ കൂടെ മാനേ തേനേ പൊന്മാനേ എന്ന ഹ്രസ്വചിത്രത്തിൽ പ്രവർത്തിക്കാൻ താരത്തിന് അവസരം ലഭിച്ചത്.

ജോക്കറിലെ താരത്തിന്റെ മികവ് അടയാളപ്പെടുത്തിയത് കൊണ്ടാണ് ആൻ ദേവതായ് എന്ന സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന് താരത്തോട് ചോദിക്കുകയും താരം അത് കമ്മിറ്റ് ചെയ്യുകയും ചെയ്തത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് ആ സിനിമ റിലീസ് ചെയ്തത്. അതുകൊണ്ടു തന്നെ ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ടെലിവിഷൻ രംഗത്ത് താരത്തിന് മികവുകൾ പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

കുക്കിംഗ് വിത്ത് കോമാളി എന്ന കുക്കിംഗ് ഷോയിലെ മത്സരാർത്ഥിയായും കലക്ക പോവത്തു യാരു എന്ന കോമഡി ടെലിവിഷൻ ഷോയിലെ വിധികർത്താവായും താരം ഉണ്ടായിരുന്നു. താരം ഷോയിൽ രണ്ടാം റണ്ണറപ്പായിരുന്നു. 2020-ൽ, ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയുടെ നാലാം സീസണിൽ ഒരു മത്സരാർത്ഥിയായി താരം പങ്കെടുത്തിരുന്നു. ബിഗ്‌ബോസിൽ താരം ഏക വനിതാ ഫൈനലിസ്റ്റും രണ്ടാം റണ്ണർഅപ്പുമായിരുന്നു. ബിഗ് ബോസ് താരത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

2020 ഒക്ടോബറിൽ ZEE5-ൽ പുറത്തിറങ്ങിയ മുഗിലൻ എന്ന വെബ് സീരീസിൽ താരം നായികയായി അഭിനയിച്ചു. സൂര്യയുടെ 2D എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഒരു സിനിമയും സിവി കുമാറിന്റെ തിരുകുമാരൻ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഒരു ചിത്രവും ഇനി താരത്തിന്റെതായി പുറത്തു വരാനിരിക്കുന്ന പ്രോജക്ടുകളാണ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന താരം അതിന്റെ മികവ് പ്രകടിപ്പിക്കുകയും കുടുംബത്തിന്റെ പേരും പ്രശസ്തിയും ഉയർത്തുകയും ചെയ്തിട്ടുണ്ട്.

മുൻ ചലച്ചിത്ര സംവിധായകൻ ദുരൈ പാണ്ഡ്യന്റെ മകളും തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന നടൻ അരുൺ പാണ്ഡ്യന്റെ മരുമകളുമാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി ഫോട്ടോകളും വീഡിയോകളും മറ്റും പങ്കുവെക്കുന്ന താരത്തിന് പുതിയ അപ്ഡേഷൻ വളരെപ്പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട് സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ രേഖപ്പെടുത്തുന്നത്.

Leave a Reply