
ദിവസങ്ങളായി വാർത്താ മാധ്യമങ്ങളും ചാനലുകളും ചർച്ച ചെയ്യുന്നത് രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിർമ്മാണവും അറസ്റ്റും ആണ്. ഒരുപാട് ആരാധകരുള്ള അഭിനേത്രിയായ ശില്പാ ഷെട്ടിയുടെ ഭർത്താവാണ് രാജ് കുന്ദ്ര. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും മുൻ മോഡലുമാണ് ശിൽപ്പ ഷെട്ടി.

1993 ൽ ബാസിഗർ എന്ന ചിത്രത്തിൽ അഭിനയിച്ചു തുടക്കം കുറിച്ച ശിൽപ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും തന്റെ മികച്ച അഭിനയം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് താരം ഉയരുകയും ചെയ്തിട്ടുണ്ട്. 2007 ൽ ലണ്ടനിൽ വച്ച് നടന്ന സെലിബ്രിറ്റി ബിഗ് ബ്രദർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ താരം വിജയിച്ചത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ചില വർഷങ്ങളിൽ ശിൽപ്പ ചില വിവാദങ്ങളിൽപ്പെട്ട് മാധ്യമങ്ങളുടെ ശ്രദ്ധയിൽ വന്നിരുന്നു. എന്നാൽ ഇപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവനും തിരിഞ്ഞിരിക്കുന്നത് താരത്തിന്റെ ഭർത്താവ് രാജ് കുന്ദ്രയുടെ അശ്ലീല നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലാണ്. സോഷ്യൽ മീഡിയകളിൽ ഈ കേസ് വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ആണ് രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിലായ രാജ് കുന്ദ്ര തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയിട്ടുണ്ട് എന്നാണ് ഇപ്പോൾ പോലീസ് പുറത്തു വിടുന്ന വാർത്തകൾ പറയുന്നത്. രാജ് കുന്ദ്രയുടെ ഓഫീസിൽ നിന്നും ലഭിച്ച ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക്ക് എന്നിവ പരിശോധിച്ചതിന് ശേഷമാണ് പോലീസിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം രാജ് കുന്ദ്രയുടെ ഓഫീസിൽ പോലീസ് നടത്തിയ റെയ്‌ഡിൽ രഹസ്യ അറ കണ്ടെത്തുകയും ലാപ്പ്ടോപ്പ് അടക്കമുള്ള രേഖകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു എന്നും പിടിച്ചെടുത്ത ലാപ്ടോപ്പും ഹാർഡ് ഡിസ്‌കും പരിശോധിച്ച പൊലീസിന് അമ്പതിലധീകം അശ്ലീല വീഡിയോകളും മറ്റനേകം വിവരങ്ങളും ലഭിച്ചിട്ടുണ്ട് എന്നാണ് അടുത്ത വൃത്താന്തങ്ങൾ പുറത്തു വിടുന്ന സൂചനകൾ.

അടുത്തതായി ചിത്രീകരിക്കാനിരിക്കുന്ന അശ്ലീല ചിത്രങ്ങൾക്കായുള്ള തിരക്കഥയും അതിലേക്കാവിശ്യമായ മോഡലുകളുടെ ചിത്രങ്ങളും ലാപ്ടോപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി. അതേസമയം രാജ് കുന്ദ്രയുടെ ലാപ്പ്ടോപ്പിൽ ശില്പാഷെട്ടിയുടെ ചിത്രങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന മോഡലുകളുടെ ചിത്രങ്ങൾക്കൊപ്പം ഭാര്യ ശിൽപ്പാഷെട്ടിയുടെ ചിത്രങ്ങൾ സൂക്ഷിച്ചത് എന്തിനെന്ന് വ്യക്തമല്ല എന്നും പോലീസ് പറഞ്ഞു.

രാജ് കുന്ദ്ര തന്റെ ഐക്ലൗഡ് അകൗണ്ട് ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് എന്നാണ് പോലീസ് കരുതുന്നത് എന്നും വാർത്തകളിൽ സൂചനയുണ്ട്. എന്തായാലും അശ്ലീല നിർമ്മാണത്തിൽ പിടിക്കപ്പെട്ട രാജ് കുന്ദ്രയുടെ കേസിൽ ഇത് ഒരു പുതിയ വഴിത്തിരിവ് ആയിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.





