
ചുരുങ്ങിയ സിനിമ കഥാപാത്രങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ മാത്രം വൈഭവമുള്ള അഭിനേത്രിയാണ് രജിഷ വിജയൻ.
അഭിനയിച്ച ആദ്യ സിനിമക്ക് തന്നെ സംസ്ഥാന അവാർഡ് നേടാൻ താരത്തിന് കഴിഞ്ഞു എന്ന താരത്തെ കുറിച്ച് പറയുന്നവർ ആദ്യം പറയാതിരിക്കില്ല.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ രജീഷ വിജയൻ എന്ന അഭിനയത്രിക്ക് സാധിച്ചു. സിനിമയിൽ സജീവമാകുന്നതിന് മുൻപ് ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയി താരം തിളങ്ങിയിരുന്നു. കടന്നുചെല്ലുന്ന എല്ലാ മേഖലകളിലും വിജയം നേടാൻ താരത്തിനു സാധിച്ചു.

അഭിനയ മേഖലയിലും അവതരണ രംഗത്തും മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി നിൽക്കുന്നു. ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ താരം ബിരുദം നേടിയിട്ടുണ്ട്. ബഹുമുഖ പ്രതിഭ എന്ന നിലയിൽ താരം അറിയപ്പെടുന്നത് ഇതുകൊണ്ടു തന്നെയാണ്.

മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതരണ മേഖലയിൽ താരത്തിന് നിറഞ്ഞ കൈയ്യടി ലഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും ഇതിലൂടെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അവതരണ മേഖലയും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം.

താരം അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ സിനിമകളാണ്. താരം ചെയ്ത കഥാപാത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ രേഖപ്പെടുത്തിയത്. ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങൾ താരം അഭിനയിച്ചു കഴിഞ്ഞു. അഭിനയരംഗത്ത് താരം ഒരു തിളങ്ങുന്ന നക്ഷത്രം തന്നെ.

അഭിനേത്രികൾ എല്ലാം കഴിഞ്ഞ കാല ജീവിതത്തിൽ ഉണ്ടായ മോശപ്പെട്ട അനുഭവങ്ങൾ തുറന്നുപറയുന്നത് സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തരംഗം ആവാറുണ്ട് അതുപോലെ രജീഷ വിജയൻ തന്നെ ജീവിതത്തിൽ അനുഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ തുറന്നു പറഞ്ഞതും പ്രേക്ഷകർക്കിടയിൽ തരംഗമായതും. താരം പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് ബസിൽ വെച്ചുണ്ടായ ഒരനുഭവമാണ് ഇപ്പോൾ താരം പങ്കുവെക്കുന്നത്.

തിരക്കുള്ള ബസിൽ കമ്പിയിൽ പിടിച്ചു ആ കൊച്ചു പെൺകുട്ടി പേടിച്ചു നിൽക്കുന്നത് താരം കാണുകയാണ്. ശ്രദ്ധിച്ചപ്പോൾ സ്റ്റെപ്പിൽ നിൽക്കുന്ന കിളി കമ്പിക്ക് ഇടയിൽ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലിൽ തൊട്ടുകൊണ്ട് ഇരിക്കുന്നത് ആണ് എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്.

ബസ്സിൽ അടുത്ത ഉള്ള സ്ത്രീകൾ എല്ലാം ഇക്കാര്യം കാണുന്നുണ്ടായിരുന്നു പക്ഷേ അവർ പ്രതികരിച്ചില്ല. അയാളോട് ശബ്ദം ഉണ്ടാക്കിയപ്പോൾ അയാൾ അയാളിൽ ഒരു തെറ്റും ഇല്ലാത്ത പോലെ ഭാവിച്ചു. ദേഷ്യം സഹിക്കാൻ കഴിയാതെ അയാളുടെ കാരണം നോക്കി ഞാൻ അടിച്ചിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. ഇത്തരത്തിലുള്ള പല അനുഭവങ്ങളും പലർക്കും ഉണ്ടായിട്ടുണ്ടാകും എന്നും പ്രതികരിക്കാൻ പലരും തയ്യാറാവാത്തത് കൊണ്ടാണ് ഇത് പതിവ് കാഴ്ചയാകുന്നത് എന്നും താരം അഭിപ്രായപ്പെട്ടു.










