You are currently viewing “അപ്പൻ” സിനിമയിലെ ശീലയുടെ പുതിയ ഗെറ്റപ്പ് കണ്ട് അത്ഭുതപ്പെട്ട ആരാധകർ. ഈ ക്യൂട്ട് താരമായിരുന്നോ അത്

“അപ്പൻ” സിനിമയിലെ ശീലയുടെ പുതിയ ഗെറ്റപ്പ് കണ്ട് അത്ഭുതപ്പെട്ട ആരാധകർ. ഈ ക്യൂട്ട് താരമായിരുന്നോ അത്

അപ്പൻ സിനിമയിലെ ശീലയുടെ പുതിയ ഗെറ്റപ്പ് കണ്ട് അത്ഭുതപ്പെട്ട ആരാധകർ.

2022ൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് അപ്പൻ. ഒരു റിയലിസ്റ്റിക് സിനിമ എന്ന നിലയിൽ പുറത്തിറങ്ങിയ അപ്പൻ എന്ന സിനിമ ഒരുപാട് ചിന്തകളാണ് സമൂഹത്തിന് ഇട്ടുകൊടുത്തത്. ടോക്സിക് അച്ഛൻ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് അപ്പൻ എന്ന സിനിമ പുറത്തുവന്നത്. സിനിമ വലിയ രീതിയിൽ വിജയിക്കുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഈ സിനിമയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച അലൻസിയർ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ കരയിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രം തന്നെയായിരിക്കാം അപ്പൻ. അതേപോലെതന്നെ സണ്ണി വൈൻ തന്റെ സിനിമ ജീവിതത്തിൽ അവതരിപ്പിച്ച ഏറ്റവും മനോഹരമായ കഥാപാത്രം കൂടിയായിരുന്നു അപ്പൻ എന്ന സിനിമയിൽ നമുക്ക് കാണാൻ സാധിച്ചത്. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയായിരുന്നു അപ്പൻ സിനിമ സാക്ഷിയാക്കിയത്.

ഈ സിനിമയിൽ വന്ന ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ തിളങ്ങി നിന്ന പൗളി വത്സൻ, സണ്ണി വെയിനിന്റെ ഭാര്യയായ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനന്യ, മോളി കുട്ടി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഗ്രേസി ആന്റണി തുടങ്ങി എല്ലാവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

സിനിമയിലെ ഏറ്റവും ശക്തമായ മറ്റൊരു കഥാപാത്രം ആയിരുന്നു ഷീല. സിനിമയിലൂടെനീളം മികച്ച പ്രകടനമാണ് ഷീല എന്ന കഥാപാത്രം കാഴ്ചവച്ചത്. രാധിക രാധാകൃഷ്ണൻ ആണ് ഷീല എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത്. മികച്ച അഭിനയം മുഹൂർത്തങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരം ഭാവിയിൽ ഒരുപാട് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷകയുകയാണ് മലയാളി സിനിമ പ്രേമികൾ.

ഇപ്പോൾ താരത്തിന്റെ ഒരു പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അപ്പൻ എന്ന സിനിമയിൽ സാധാരണ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കണ്ട അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. സ്‌ക്രീനിൽ നിന്ന് തികച്ചും വ്യത്യസ്തമായി കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെട്ടത്. അതുകൊണ്ടുതന്നെ ഫോട്ടോകൾ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു.

Leave a Reply