You are currently viewing പ്രമുഖ നടൻ എന്റെ കാലിൽ ഇക്കിളിയിട്ടു.. ഞാൻ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു, നടിമാരെ കാണുന്നത് വേറെ രീതിയിലാണ്: വെളിപ്പെടുത്തലുമായി രാധിക ആപ്‌തെ…

പ്രമുഖ നടൻ എന്റെ കാലിൽ ഇക്കിളിയിട്ടു.. ഞാൻ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു, നടിമാരെ കാണുന്നത് വേറെ രീതിയിലാണ്: വെളിപ്പെടുത്തലുമായി രാധിക ആപ്‌തെ…

ഹിന്ദി സിനിമകളിൽ സജീവമായ അഭിനയിക്കുന്ന അഭിനേത്രിയാണ് രാധിക ആപ്‌തേ. ഹിന്ദി സിനിമകൾക്ക് പുറമേ തെലുങ്ക് തമിഴ് മറാത്തി ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും സജീവമായി സിനിമ അഭിനയം മേഖലയിൽ താരം നിലനിൽക്കുന്നു. 2005ൽ പുറത്തിറങ്ങിയ ഹിന്ദി ഫാന്റസി വാ ലൈഫ് ഹോ തോ ഐസിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

2009-ൽ ബംഗാളി സാമൂഹിക നാടകമായ അന്തഹീൻ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി അഭിനയിച്ചത്. ബദ്‌ലാപൂർ , കോമഡി ഹണ്ടർ , ജീവചരിത്ര സിനിമയായ മാഞ്ചി – ദി മൗണ്ടൻ മാൻ, ഫോബിയ , പാർച്ഡ്, ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് , ത്രില്ലർ പരമ്പരയായ സേക്രഡ് ഗെയിംസ് , ഹൊറർ മിനി സീരീസ് ഗൗൾ ഇങ്ങനെയെല്ലാം താരം അഭിനയിച്ച അതിലെ പ്രധാന സിനിമകൾ ആണ്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിക്കൊണ്ടിരിക്കുന്നത്. ഏത് കഥാപാത്രമാണ്രെങ്കിലും വളരെ മനോഹരമായും പക്വമായും താരം അവതരിപ്പിക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യും. വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടാൻ സാധിച്ചത് താരം പ്രകടിപ്പിക്കുന്ന മികച്ച അഭിനയ വൈഭവം കൊണ്ടു തന്നെയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം തന്റെ കരിയറിൽ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ തുറന്നു പറയുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലേക്ക് പോവുകയായിരുന്ന താരത്തിന്റെ കൂടെ സഹപ്രവർത്തകൻ ലിഫ്റ്റില്‍ കയറുകയും അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ വിളിക്കാമെന്നും വേണമെങ്കില്‍ മസാജ് ചെയ്തു തരാമെന്നും പറഞ്ഞു എന്നാണ് താരം പറയുന്നത്.

അതുകൂടാതെ ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് സമയം നായകൻ എന്റെ കാലില്‍ ഇക്കിളി ഇടാന്‍ തുടങ്ങി എന്നും അത് എനിക്ക് വല്ലാത്ത അലോസരം ഉണ്ടാക്കിയപ്പോൾ പെട്ടെന്ന് ചാടി എഴുന്നേറ്റ് അയാളുടെ കരണത്ത് അടിച്ചു എന്നും ഇനി ഇത് ആവർത്തിക്കരുത് എന്ന് താക്കീത് ചെയ്തു എന്നും താരം പറയുകയുണ്ടായി. ഷൂട്ടിംഗ് സ്ഥലത്തെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ ഒരുപാട് പേരുടെ മുന്നിൽ വച്ചാണ് ഞാനത് ചെയ്തത് എന്നും അത്രത്തോളം എനിക്ക് ദേഷ്യം ഉണ്ടായിരുന്നു എന്നും പിന്നീട് അയാൾ എന്നെ തൊട്ടിട്ടില്ല എന്നും താരം പറഞ്ഞു.

Leave a Reply