ആ നടന്‍ രാത്രി ഫോണ്‍ വിളിച്ച് കൊഞ്ചി, കൂടെ കിടക്കാന്‍ പറഞ്ഞു; തുറന്നടിച്ച് രാധിക ആപ്‌തെ
ഹിന്ദി സിനിമകളിൽ സജീവമായ അഭിനയിക്കുന്ന അഭിനേത്രിയാണ് രാധിക ആപ്‌തേ. ഹിന്ദി സിനിമകൾക്ക് പുറമേ തെലുങ്ക് തമിഴ് മറാത്തി ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും സജീവമായി സിനിമ അഭിനയം മേഖലയിൽ താരം നിലനിൽക്കുന്നു. 2005ൽ പുറത്തിറങ്ങിയ ഹിന്ദി ഫാന്റസി വാ ലൈഫ് ഹോ തോ ഐസിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

2009-ൽ ബംഗാളി സാമൂഹിക നാടകമായ അന്തഹീൻ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി അഭിനയിച്ചത്. ബദ്‌ലാപൂർ , കോമഡി ഹണ്ടർ , ജീവചരിത്ര സിനിമയായ മാഞ്ചി – ദി മൗണ്ടൻ മാൻ, ഫോബിയ , പാർച്ഡ്, ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് , ത്രില്ലർ പരമ്പരയായ സേക്രഡ് ഗെയിംസ് , ഹൊറർ മിനി സീരീസ് ഗൗൾ ഇങ്ങനെയെല്ലാം താരം അഭിനയിച്ച അതിലെ പ്രധാന സിനിമകൾ ആണ്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിക്കൊണ്ടിരിക്കുന്നത്. ഏത് കഥാപാത്രമാണ്രെങ്കിലും വളരെ മനോഹരമായും പക്വമായും താരം അവതരിപ്പിക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യും. വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടാൻ സാധിച്ചത് താരം പ്രകടിപ്പിക്കുന്ന മികച്ച അഭിനയ വൈഭവം കൊണ്ടു തന്നെയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം തന്റെ കരിയറിൽ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ തുറന്നു പറയുകയാണ്. ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം ആണ് താരം തുറന്നു പറയുന്നത്.

ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ നടന്‍ എന്റെ മുറിയിലേക്ക് ഫോണ്‍ ചെയ്തു. എന്നോട് അയാള്‍ പഞ്ചാരയടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ അയാളോട് പരുക്കമായാണ് പെരുമാറിയത് എന്നും പിന്നീട് അയാള്‍ എന്നോട് അടിയുണ്ടാക്കി എന്നും താരം പറഞ്ഞു. പക്ഷെ നിങ്ങള്‍ എനിക്കൊപ്പം കിടക്ക പങ്കിടണം എന്നൊരിക്കലും എന്നോട് പറഞ്ഞിട്ടില്ല എന്നാണ് താരം പറയുന്നത്. മറ്റൊരിക്കൽ എനിക്കൊരു കോള്‍ വന്നു എന്നും അവര്‍ ബോളിവുഡിലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അവരെ അതിനായി കാണണമെന്നും പറഞ്ഞു.

അതിന്റെ അവസാനം പക്ഷെ ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്ന് തന്നോട് ചോദിക്കുകയാനുണ്ടായത് എന്ന് താരം വിശദീകരിച്ചു. ഞാന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് നിങ്ങള്‍ നല്ല തമാശക്കാരനാണെന്ന് പറയുകയാണ് ചെയ്തത് എന്ന് ഞാന്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് പറയുകയാണുണ്ടായത് എന്നും താരം പറഞ്ഞു. ഞാൻ അയാളോട് പോയി ചാകാന്‍ പറഞ്ഞു എന്നും താരം പറയുന്നുണ്ട്.വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു.