You are currently viewing വിവാഹം കഴിഞ്ഞാൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത് അത് തന്നെയാണ് ഞാൻ ഇവിടെ ചെയ്തത് ” ; രചിത റാം.. സംസ്കാരത്തെ അപമാനിച്ചെന്ന് കന്നടികർ..

വിവാഹം കഴിഞ്ഞാൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത് അത് തന്നെയാണ് ഞാൻ ഇവിടെ ചെയ്തത് ” ; രചിത റാം.. സംസ്കാരത്തെ അപമാനിച്ചെന്ന് കന്നടികർ..

വിവാഹം കഴിഞ്ഞാൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത് അത് തന്നെയാണ് ഇവിടെയും ചെയ്തിട്ടുള്ളത് ” പ്രതികരിച്ചു നടി രചിത റാം….

കന്നഡ സിനിമകളിലെ അഭിനയത്തിന് പ്രാഥമികമായി അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് രചിതാ റാം. 2013ൽ പുറത്തിറങ്ങിയ ബുൾബുൾ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ സിനിമാ അരങ്ങേറ്റം കുറിച്ചത്. 2014-ൽ താരത്തിന്റെ ആദ്യ റിലീസ് ദിൽ രംഗീല ആയിരുന്നു, അതിൽ ഗണേഷിന്റെ ജോഡിയായിട്ടാണ് താരം അഭിനയിച്ചത്. റാന്നയിൽ സുദീപിന്റെ പ്രണയിനിയായ രുക്മിണിയായി താരം അഭിനയിച്ചത് ശ്രദ്ധേയമായി.

2016ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ചക്രവ്യൂഹയിൽ പുനീത് രാജ്കുമാറിനൊപ്പം താരം അഭിനയിച്ചിരുന്നു. ദർശൻ നായകനായ ജഗ്ഗു ദാദയിൽ അവർ ഒരു അതിഥി വേഷമാണ് താരം ചെയ്തത് എങ്കിലും അത് കൊണ്ട് താരത്തിന്റെ കരിയറിൽ മികവുകൾ നേടാനായി. മുകുന്ദ മുരാരിയിൽ സുദീപിനൊപ്പം ഒരു ഗാനത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്നും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് താരത്തെ കാണാൻ കഴിഞ്ഞു

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പേര് ഉയർന്നു കേൾക്കുന്നത് ഒരു വിവാദവുമായി ബന്ധപ്പെട്ടതാണ്. താരം അഭിനയിച്ച് പുറത്തിറങ്ങിയ ലവ് യു ലച്ചു എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടയിൽ ഒരു മാധ്യമ പ്രവർത്തകൻ താരത്തോട് ചോദിച്ച ചോദ്യവും താരവും നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിൽ ഇന്റിമേസി രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അതിനെക്കുറിച്ചാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത് അതിനു താരം നൽകിയ മറുപടി കല്യാണം കഴിച്ച ആദ്യ രാത്രിയിൽ എന്താണ് ഉണ്ടാകുന്നത് അതുതന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത് എന്നും ആദ്യരാത്രി റോമാസാണല്ലോ നടക്കുന്നത് എന്നും അതുപോലെയുള്ള റൊമാൻസ് മാത്രമാണ് സിനിമയിൽ ഉള്ളത് എന്നുമാണ്.

താരത്തിന്റെ സംസാരം ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ല എന്ന രൂപത്തിലുള്ള സംസാരങ്ങളാണ് ഇപ്പോൾ താരത്തിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്. താരത്തിൽ നിന്ന് അത്തരമൊരു സംസാരം വന്നതുകൊണ്ട് തന്നെ താരത്തെ സിനിമ മേഖലയിൽ നിന്ന് ബഹിഷ്കരിക്കണം എന്ന ആവശ്യവും ഉയർന്നു കൊണ്ടിരിക്കുകയാണ്. താരം തന്നെ അഭിനയ വൈഭവം കൊണ്ട് നേടിയ സമൂഹമാധ്യമങ്ങളിലെ താരത്തിന്റെ ആരാധകർ താരത്തിന് അനുകൂലമായ നിലപാടുകളും രേഖപ്പെടുത്തുന്നുണ്ട്.

Leave a Reply