You are currently viewing ഞാൻ ഇങ്ങനെയാണ്.. ആളുകൾക്ക് ഇഷ്ടപ്പെടാൻ വേണ്ടി കഷ്ടപ്പെട്ട് മറ്റൊരാൾ ആകാൻ ഞാൻ തയ്യാറല്ല : പ്രിയ വാര്യർ.

ഞാൻ ഇങ്ങനെയാണ്.. ആളുകൾക്ക് ഇഷ്ടപ്പെടാൻ വേണ്ടി കഷ്ടപ്പെട്ട് മറ്റൊരാൾ ആകാൻ ഞാൻ തയ്യാറല്ല : പ്രിയ വാര്യർ.

ആളുകൾക്ക് ഇഷ്ടപ്പെടാൻ വേണ്ടി കഷ്ടപ്പെട്ട് മറ്റൊരാൾ ആകാൻ ഞാൻ തയ്യാറല്ല : പ്രിയ വാര്യർ.

ഒമർ ലുലു സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയ പ്രകാശ് വാരിയർ. ഈ സിനിമയിലെ ഒരു ഗാനത്തിൽ കണ്ണുരുക്കി കാണിച്ചാണ് താരം യുവാക്കളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. ആ കണ്ണിറുകൾ പിന്നീട് ആഗോളതലത്തിൽ വരെ ചർച്ച ചെയ്തു. താരം കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ അറിയപ്പെട്ട സെലിബ്രിറ്റിയായി മാറി.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം മലയാള സിനിമയിലൂടെ അഭിനയലോകത്തേക്ക് കടന്നു വന്നതെങ്കിലും പിന്നീട് തെലുങ്ക് സിനിമയിലാണ് കൂടുതൽ സജീവമായി നിലകൊണ്ടത്. മലയാളത്തിനു പുറമേ തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാലുവർഷത്തിനുശേഷം താരം വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. താരത്തിന്റെ സെലിബ്രിറ്റി എന്ന നിലയിലെ വളർച്ച പെട്ടെന്ന് ആയിരുന്നു. ഒരൊറ്റ രാത്രി കൊണ്ടാണ് താരം സെലിബ്രിറ്റിയായി മാറിയത്. പിന്നീടങ്ങോട്ട് താരം സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാളായി മാറി. താമസിയാതെ താരത്തെ തേടി അവസരങ്ങളും വന്നെത്തി.

സോഷ്യൽ മീഡിയയിൽ താരം നിരന്തരമായി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. അതുപോലെ തന്റെ സന്തോഷ നിമിഷങ്ങളും സിനിമ വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കാറുണ്ട്. തന്റെ നിലപാടുകളും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് പ്രിയ വാരിയർ. അതുകൊണ്ടുതന്നെ താരം പല പ്രാവശ്യം സോഷ്യൽ മീഡിയയിൽ ട്രോൾ വിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഒരു പ്രശസ്ത ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ശ്രദ്ധേയമായത്. തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും എതിരെയാണ് താരം സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..” ആളുകൾ ഇഷ്ടപ്പെടാൻ വേണ്ടി കഷ്ടപ്പെട്ട് മറ്റൊരാൾ ആകാൻ ഞാൻ തയ്യാറല്ല. പ്രത്യക്ഷത്തിൽ ഒരു സ്വഭാവം പരോക്ഷത്തിൽ മറ്റൊരു സ്വഭാവം എന്ന രീതിയിൽ ജീവിക്കുന്ന ഒരാളല്ല ഞാൻ.

ഞാനെന്താണോ അതാണ് ഞാൻ. ആരെയും തൃപ്തിപ്പെടുത്താൻ വേണ്ടി ജീവിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്കിഷ്ടപ്പെട്ട ജീവിതം ആണ് ഞാൻ ജീവിക്കുന്നത്. അതാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല. കുറച്ചു കഴിഞ്ഞ് ജനങ്ങൾക്ക് അത് മനസ്സിലാകും” എന്ന് താരം അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി.

ഒരു അഡാർ ലവ് എന്ന സിനിമയ്ക്ക് ശേഷം മലയാളത്തിൽ നിന്ന് വിട്ടുപോയ താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്ന സന്തോഷത്തിലാണ്. ഇപ്പോൾ താരത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഫോർ ഇയർസ് എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് വീണ്ടും തിരിച്ചു വന്നത്. ഈ സിനിമ കണ്ട് സ്വയം കരയുന്ന വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Leave a Reply