You are currently viewing ഹൈപ്പ് വന്നതും ട്രോൾ വന്നതും എന്തിനാണെന്ന് മനസിലായിട്ടില്ല… ട്രോളുകളിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും പക്വത നേടാനും സഹായിച്ചു: പ്രിയ വാര്യർ…

ഹൈപ്പ് വന്നതും ട്രോൾ വന്നതും എന്തിനാണെന്ന് മനസിലായിട്ടില്ല… ട്രോളുകളിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും പക്വത നേടാനും സഹായിച്ചു: പ്രിയ വാര്യർ…

ഹൈപ്പ് വന്നതും ട്രോൾ വന്നതും എന്തിനാണെന്ന് മനസിലായിട്ടില്ല… ട്രോളുകളിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും പക്വത നേടാനും സഹായിച്ചു: പ്രിയ വാര്യർ

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ അഭിനയ മേഖലയിലും അതിനൊപ്പം പിന്നണിഗാന രംഗത്തും ഒരു പോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ കൈയ്യടികൾ സ്വീകരിക്കാനും താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്.

തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കാണാനായി. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. ഇതര ഭാഷകളിൽ നിന്നും കയ്യടി നേടാൻ താരത്തിനായി.

മലയാളത്തിൽ കൊള്ള, 4 ഇയെര്സ് എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പക്ഷേ താരത്തിന്റെ ആരാധക പിന്തുണ ഒരുപാട് വലുതാണ്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്.

മലയാളത്തിലെ അഭിനയ മികവിനെ കൂടെ ഭാഷകൾക്ക് അതീതമായി ആരാധകർ കൂടിയായപ്പോൾ താരം തെന്നിന്ത്യയിൽ തന്നെ താരറാണിയായി മാറിയിരിക്കുകയാണ്. ഒരുപാട് ഭാഷകളിൽ താരത്തിന് ആരാധകരുണ്ടാകാൻ തരത്തിൽ ഉള്ള മികവ് താരം പ്രകടിപ്പിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോരോ വേഷങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്. ഗാനാലാപന രംഗത്തും പെട്ടെന്ന് താരത്തിന് മികവുകൾ അടയാളപ്പെടുത്താനായി. ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു.

ഇപ്പോൾ താരം തനിക്ക് ലഭിച്ച ട്രോളുകളെ കുറിച്ചു മനസ്സ് തുറക്കുകയാണ്. വലിയ ഹൈപ്പ് വന്ന സമയത്തും ട്രോള്‍ കിട്ടിയ സമയത്തും അത് എന്തിനായിരുന്നു എന്ന് മനസിലായില്ല എന്നും ഒന്നും മനസിലാക്കിയെടുക്കാനുള്ള സമയം തനിക്ക് ഉണ്ടായിരുന്നില്ല എന്നുമാണ് താരം പറയുന്നത്. തന്റെ നിയന്ത്രണത്തില്‍ അല്ലായിരുന്നു ഒന്നും എന്നും ഒരു സൈഡില്‍ ഇരുന്ന് ഇതൊക്കെ കാണുക, മനസിലാക്കുക എന്നത് മാത്രമേ തനിക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ എന്നും താരം പറയുന്നു.

പക്ഷെ ഇത്തരം ട്രോളുകള്‍ തന്നെ കൂടുതല്‍ സ്‌ട്രോങ് ആക്കി എന്നും ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും കുറച്ച് കൂടി പക്വത നേടാനും അത് സഹായിച്ചു എന്നും താരം കൂട്ടിച്ചേർത്തു. മാണിക്യ മലരായ പൂവി എന്ന ഗത്തിലെ അഭിനയത്തിലൂടെ താരം ഒരുപാട് പ്രശംസകൾ നേടിയെങ്കിലും സിനിമയിലെ അഭിനയത്തിൽ താരത്തിന് കൂടുതലും ലഭിച്ചത് വിമർശനം ആയിരുന്നു. എന്തായാലും വളരെ പോസിറ്റീവ് ആയാണ് താരം ഇതിനെയെല്ലാം നോക്കിക്കാണുന്നത്. അത് കൊണ്ട് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Leave a Reply