You are currently viewing അതെന്റെ വസ്ത്ര ധാരണമാണ്… എന്റെ ബോഡിയാണ്… ആരെന്തു പറഞ്ഞാലും ഞാൻ കാര്യമാക്കില്ല… പ്രിയ വാര്യർ

അതെന്റെ വസ്ത്ര ധാരണമാണ്… എന്റെ ബോഡിയാണ്… ആരെന്തു പറഞ്ഞാലും ഞാൻ കാര്യമാക്കില്ല… പ്രിയ വാര്യർ

അതെന്റെ വസ്ത്ര ധാരണമാണ്… എന്റെ ബോഡിയാണ്… ആരെന്തു പറഞ്ഞാലും ഞാൻ കാര്യമാക്കില്ല… പ്രിയ വാര്യർ

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കാണാനായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മലയാളത്തിലെ അഭിനയ മികവിന്റെ കൂടെ ഭാഷകൾക്ക് അതീതമായി ആരാധകർ കൂടിയായപ്പോൾ താരം തെന്നിന്ത്യയിൽ തന്നെ താരറാണിയായി മാറിയിരിക്കുകയാണ്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ അഭിനയ മേഖലയിലും അതിനൊപ്പം പിന്നണിഗാന രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ കൈയ്യടികൾ സ്വീകരിക്കാനും താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. ഒരുപാട് ഭാഷകളിൽ താരത്തിന് ഫോളോവേഴ്സും ആരാധകരും ഉണ്ടാകാൻ തരത്തിൽ ഉള്ള മികവ് താരം പ്രകടിപ്പിച്ചിട്ടുണ്ട്. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. ഇതര ഭാഷകളിൽ നിന്നും കയ്യടി നേടാൻ താരത്തിനായി.

നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോരോ വേഷങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്. മലയാളത്തിൽ കൊള്ള എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഗാനാലാപന രംഗത്തും വളരെ പെട്ടെന്ന് താരത്തിന് മികവുകൾ അടയാളപ്പെടുത്താനായി. ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം മികച്ച ഫോട്ടോഷോട്ടുകൾ പങ്കുവെച്ചു കൊണ്ട് കൈയ്യടി നേടാറുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് തായ്‌ലാൻഡിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോൾ എടുത്ത ഗ്ലാമർസ് ഫോട്ടോകൾ കാണിച്ച് ഇതിന് വന്ന മോശപ്പെട്ട കമന്റുകളെ എങ്ങനെയാണ് പ്രതിരോധിച്ചത്, അവർക്ക് എന്ത് മറുപടിയാണ് നൽകാനുള്ളത് എന്ന് അവതാരകയുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം ഉള്ള യാത്രയിൽ നിന്നുള്ള ഫോട്ടോയാണ് അത് എന്നും ആ ഫോട്ടോ പകർത്തിയത് എന്റെ അമ്മയാണ് എന്ന് താരം ആദ്യം പറയുന്നത്.

പിന്നീട് താരം പറഞ്ഞത് ഞാൻ ധരിക്കുന്നത് എന്റെ വസ്ത്രമാണ് അത് എന്റെ വസ്ത്രധാരണ ശൈലിയാണ് എന്റെ ശരീരമാണ് ആര് എന്ത് പറഞ്ഞാലും ഞാൻ അത് കാര്യമാക്കുന്നില്ല എന്നാണ്. എന്നെയോ എന്റെ കുടുംബത്തെയോ എന്റെ സുഹൃത്തുക്കളെയോ ഈ വിഷയത്തിൽ എനിക്കൊരു വിശദീകരണത്തോടെ നേരിടേണ്ടി വന്നിട്ടില്ല എന്നും അങ്ങനെയുള്ള കാലത്തോളം എന്റെ വസ്ത്രധാരണ രീതി എന്റെ ചിന്തകൾക്കും എന്റെ സ്റ്റൈലിനും ഒപ്പം ആയിരിക്കും എന്നും താരം പറയുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാട് സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന താരമാണ് പ്രിയ എന്നത് വാസ്തവമാണ്.

അവിടെയെല്ലാം പിടിച്ചുനിൽക്കാൻ എങ്ങനെ കഴിഞ്ഞു എന്ന് അവതാരകയുടെ ചോദ്യത്തിനും എങ്ങനെയാണ് മാതാപിതാക്കളെ ചേർത്ത് നിർത്തിയത് എന്നും വളരെ മനോഹരമായ വ്യക്തമായും താരം പറഞ്ഞുവെക്കുന്നു. ആദ്യ സമയങ്ങളിൽ സൈബർ അറ്റാക്ക് ഉണ്ടായ സമയത്ത് തനിക്ക് സപ്പോർട്ട് ആയി നിന്നത് മാതാപിതാക്കൾ തന്നെയായിരുന്നു എന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും വലിയ രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നുണ്ട്. എന്തായാലും പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖം വൈറലായിരിക്കുകയാണ്.

Leave a Reply