You are currently viewing ബാംഗ്ലൂർ ഡേയ്സ് ബോളിവുഡ് റീമേക്കിൽ പ്രിയ വാര്യരും അനശ്വര രാജനും ! ബോളിവുഡ് കുലുക്കാൻ മലയാളത്തിന്റെ താര സുന്ദരികൾ…

ബാംഗ്ലൂർ ഡേയ്സ് ബോളിവുഡ് റീമേക്കിൽ പ്രിയ വാര്യരും അനശ്വര രാജനും ! ബോളിവുഡ് കുലുക്കാൻ മലയാളത്തിന്റെ താര സുന്ദരികൾ…

മലയാളത്തിലെ 2014 പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ഒരു സിനിമയായി ഇന്നും കണക്കാക്കപ്പെടുന്ന ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമ ബോളിവുഡിൽ റീമേക്ക് ചെയ്യുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ സിനിമാ പ്രേക്ഷകർക്ക് സന്തോഷം ആകുന്നത്. മലയാളികൾക്കിടയിൽ വലിയ വിജയം നേടിയ ഒരു സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന സന്തോഷത്തിൽ ഉപരി മലയാളികൾക്ക് ഈ റിമേക്കിൽ മറ്റൊരു സന്തോഷം കൂടിയുണ്ട്. നായികാ കഥാപാത്രങ്ങളായി എത്തുന്നത് മലയാളത്തിലെ താര റാണികളാണ് എന്നത് തന്നെയാണ് സന്തോഷം.

മലയാളത്തിലെ യുവതാരങ്ങളായ പ്രിയ വാര്യർ അനശ്വര രാജൻ എന്നിവരാണ് ബോളിവുഡ് റീമേക്കിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എന്ന വാർത്തയാണ് ഇപ്പോൾ മലയാളികൾക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങൾ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായി മാറിയ 2 അഭിനേത്രികൾ ആണ് പ്രിയ വാര്യരും അനശ്വര രാജനും.

ഒരു അടാർ ലവ് എന്ന ഒരൊറ്റ സിനിമ മതി പ്രിയ വാരിയരുടെ അഭിനയ വൈഭവത്തെ മനസ്സിലാക്കാൻ. വളരെ മികച്ച അഭിനയം പ്രകടിപ്പിക്കുന്നതിലൂടെ തന്നെ ഒരുപാട് വലിയ ആരാധകവൃന്ദത്തെ ആ ഒറ്റ സിനിമകൊണ്ട് താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അനശ്വര രാജൻ എന്ന അഭിനേതാവിന്റെ കഴിവുകളെ പുറത്തെടുക്കാൻ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഒരു സിനിമ മാത്രം മതിയായിരുന്നു. അതിനുശേഷം അഭിനയിച്ച സൂപ്പർ ശരണ്യ, വാങ്ക് തുടങ്ങിയ സിനിമകളിലും വളരെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

ദിവ്യ കുമാർ ഖോസ്‌ല സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന് യാരിയാൻ ടു എന്നാണ് പേര്. ടി സീരീസ് നിർമ്മിക്കുന്ന ചിത്രം മെയ് 12, 2023 ന് തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ പ്രിയ വാര്യർ അനശ്വരരാജൻ എന്നിവർക്കൊപ്പം ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി പുരി,യാഷ് ദാസ് ഗുപ്ത,വാരിന ഹുസൈൻ എന്നിവരും ചിത്രത്തിൻറെ ഭാഗങ്ങൾ ആവും.

മലയാളത്തിൽ 2014 അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിൽ ദുൽഖർ സൽമാൻ, നിവിൻ പോളി ,ഫഹദ് ഫാസിൽ, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം തീയറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കുകയും 50 കോടിക്ക് മുകളിൽ ബോക്സ് ഓഫീസിൽ കളക്ട് ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ബോളിവുഡ് റീമേക്കിനും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഉള്ളത്.

Leave a Reply