You are currently viewing ലിപ് ലോക് ഒക്കെയായി നമ്മുടെ പ്രിയ വാര്യർ വീണ്ടും സിനിമയിൽ.. ആവേശത്തിൽ ആരാധകർ.. 4 ഇയേഴ്സ് ട്രെയിലർ..’ – വീഡിയോ കാണാം

ലിപ് ലോക് ഒക്കെയായി നമ്മുടെ പ്രിയ വാര്യർ വീണ്ടും സിനിമയിൽ.. ആവേശത്തിൽ ആരാധകർ.. 4 ഇയേഴ്സ് ട്രെയിലർ..’ – വീഡിയോ കാണാം

മലയാള സിനിമക്ക് എക്കാലത്തും ഓർമ്മിക്കാൻ ഒരു പുതിയ പ്രണയകഥ കൂടി പിറക്കാനിരിക്കുകയാണ്. പ്രണയ കഥകൾക്കും പ്രണയ ഗാനങ്ങൾക്കും മലയാള സിനിമയിൽ എന്നും സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് എഴുതിച്ചേർക്കാൻ എട്ടോളം ഗാനങ്ങളുമായി ഒരു പുതിയ പ്രണയകഥയാണ് റിലീസ് കാത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ള നേതാക്കളാണ് പ്രധാന കഥാപാത്രത്തിൽ വരുന്നത് എന്നത് ആരാധകർക്കിടയിൽ വലിയതോതിൽ ഈ സിനിമയെ സജീവമാക്കാൻ സഹായിക്കുന്നുണ്ട്.

സർജാനോ ഖാലിദ്, പ്രിയ വാര്യർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ട്രെയിലർ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിരിക്കുന്നു എന്നത് സിനിമ റിലീസ് ആകുമ്പോൾ ഉള്ള വിജയത്തെ സൂചിപ്പിക്കുകയാണ്.

ഒരുപാട് മലയാളത്തിലും ഇതര ഭാഷകളിലുമായി ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. അതിനു ശേഷം ഇതര ഭാഷകളിൽ പോലും താരത്തിന് നിറഞ്ഞ കൈയ്യടി സ്വീകരിക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയത്രിയാണ് താരം എന്ന് ചുരുക്കം. താരത്തിന്റെ പുതിയ സിനിമക്ക് വേണ്ടി ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പ്രിയ വാര്യർക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്നത് സർജനോ ഖാലിദ് ആണ്. മലയാളം , തമിഴ് സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടനാണ് സർജാനോ ഖാലിദ്. വളരെ കുറഞ്ഞ ചിത്രങ്ങളിലൂടെയാണ് താരം മലയാളികൾക്ക് പ്രിയങ്കരനായത്. ജൂൺ , ആദ്യരാത്രി, ബിഗ് ബ്രദർ, എനിവർ എന്നീ ചിത്രങ്ങളിലൂടെ താരം അറിയപ്പെടുന്നു .നോൺസെൻസ് എന്ന ചിത്രത്തിലൂടെയാണ് സർജാനോ ഖാലിദ് സിനിമയിൽ പ്രവേശിച്ചത്. മികച്ച അഭിനയം മുഹൂർത്തങ്ങൾ ഇതിനോടകം തന്നെ മലയാളികൾക്ക് നൽകാൻ കഴിഞ്ഞ താരത്തിന്റെ പുതിയ വേഷത്തിന് വേണ്ടി ആരാധകർക്ക് കാത്തിരിക്കുകയാണ്

വളരെയധികം ഉദ്യോഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ട്രെയിലർ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ വീഡിയോ തരംഗമാവുകയും ചെയ്തത്. എന്തായിരിക്കും സിനിമ എന്ന് ആകാംക്ഷയോടെ കാത്തിരിക്കാൻ കഴിയുന്ന ഘടകങ്ങളെല്ലാം ട്രെയിലറിൽ ചാലിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയുടെ റിലീസിന് വേണ്ടിയും തുടർന്ന് പുറത്തു വരുന്ന വാർത്തകൾക്ക് വേണ്ടിയും പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുക തന്നെയാണ്.

Leave a Reply