You are currently viewing കണ്ണിറുക്കി ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കിയ താരം.. ഇപ്പോൾ ഹോട്ടായി ബീച്ചിൽ കറങ്ങുന്ന ഫോട്ടോസിലൂടെ ആരാധകരെ മയക്കി താരം

കണ്ണിറുക്കി ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കിയ താരം.. ഇപ്പോൾ ഹോട്ടായി ബീച്ചിൽ കറങ്ങുന്ന ഫോട്ടോസിലൂടെ ആരാധകരെ മയക്കി താരം

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടത്. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് വലിയ ആരവത്തിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്. അത്രത്തോളം ട്രെൻഡിങ് ആയിരുന്നു ആ സമയത്ത് ആ പാട്ട്. ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ വൈറലായിരുന്നു.

2018ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയതു ഒരു അഡാർ ലവ് എന്ന സിനിമയുടെ വിജയം കൊണ്ടാണ്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടു. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്.

മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായിട്ടാണ് താരം അഭിനയിച്ചത്. ഇതര ഭാഷകളിൽ നിന്നും കയ്യടി നേടാൻ താരത്തിനായി. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു.

മലയാള സിനിമയിലേക്ക് ഒരു ഇടവേളക്കു ശേഷം താരം കൊള്ള എന്ന സിനിമയിലൂടെ തിരിച്ചു വരികയാണ് ഇപ്പോൾ. മികച്ച അഭിനയ വൈഭവം കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ തുടക്കം മുതൽ തന്നെ സാധിച്ചത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധക ലോകം.

അഭിനയത്തിന് അപ്പുറം ഗാന ആലാപന രംഗത്തും താരത്തിന് മികവുകൾ പ്രകടിപ്പിക്കാനായി. 2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്‌ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു.

മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അപ്‌ലോഡ് ചെയ്ത താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള പുതിയ ഫോട്ടോകൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

Leave a Reply