You are currently viewing റൊമാന്റിക് രംഗങ്ങളിൽ ഓം ബ്രാസ്‌ലറ്റ് ധരിച്ചതിന് പ്രിയങ്കക്കെതിരെ വിമർശനം… ശരീരത്തിൽ…

റൊമാന്റിക് രംഗങ്ങളിൽ ഓം ബ്രാസ്‌ലറ്റ് ധരിച്ചതിന് പ്രിയങ്കക്കെതിരെ വിമർശനം… ശരീരത്തിൽ…

ഇംഗ്ലീഷ് മൂവി സീരീസിലെ രാഗങ്ങളിൽ ആണ് താരം ധരിച്ചത്.

നടി, ഗായിക, ഫിലിം പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം ഹോളിവുഡ് സിനിമയിലും അഭിനയിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ്. താരം തന്റെ ജീവിതപങ്കാളിയായി കൂടെ കൂട്ടിയത് അമേരിക്കൻ സിംഗറും നടനും സോങ് റൈറ്ററും കൂടിയായ നിക്ക് ജോൺസ് നെയാണ്. ഒരുപാട് ഹോളിവുഡ് വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

താരം അഭിനയിച്ച അമേരിക്കൻ വെബ് സീരീസ് ആയ “ക്വാണ്ടിക്കോ” യിലെ ഒരു രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഈ സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ അലക്സ് പാരിഷ് നെ അവതരിപ്പിച്ചത് പ്രിയങ്ക ചോപ്ര ആയിരുന്നു.

ഇപ്പോൾ ഈ സിനിമയെ ബന്ധപ്പെട്ട് വിവാദങ്ങൾ പുറത്തുവന്നത് താരം ഒരു റൊമാന്റിക് സീനിൽ അഭിനയിക്കുമ്പോൾ കൈയിൽ ധരിച്ച് ബ്രേസ്‌ലേറ്റ് ൽ ഓം എന്ന് എഴുതിയിരുന്നു . ഒരു മതവിശ്വാസികൾ നെഞ്ചോട് ചേർത്ത് വെക്കുന്ന വാക്ക് ആയതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള റൊമാന്റിക് രംഗങ്ങളില് ഓം എന്നെഴുതിയ ബ്രേസ്‌ലെറ്റ് ധരിച്ചത് വിവാദത്തിന് ഇരയാവുകയായിരുന്നു.

പക്ഷേ ഈ വിവാദത്തെ പലരും ഒരു കോമാളി വിഡ്ഢിത്തം ആയിട്ടാണ് കണ്ടത്. താരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് കൂടുതലും. താരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പലരും രേഖപ്പെടുത്തിയ കമന്റുകൾ ആണ് ഏറെ ശ്രദ്ധേയം..

‘ ശരീരത്തിൽ ഓം എന്ന് പച്ചകുത്തി വെക്കുന്നവർ ജീവിതത്തിലൊരിക്കലും ഭാര്യയുമായി ബന്ധപ്പെടാറില്ലേ?’
‘ അത് അവരുടെ തീരുമാനമാണ് നിങ്ങൾ നിങ്ങളുടെ പണി നോക്കിയാൽ മതി’
എന്നിങ്ങനെയുള്ള സപ്പോർട്ടിംഗ് കമന്റുകളും കാണാൻ സാധിക്കും..

അമേരിക്കൻ ത്രില്ലർ ഡ്രാമ ടെലിവിഷൻ സീരിയസ് ആണ് ക്വാണ്ടിക്കോ. 2015 മുതൽ 18 വരെ അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ( എബിസി ) ആണ് ഇത് ടെലികാസ്റ്റ് ചെയ്തിരുന്നത്. മൂന്ന് സീസണുകളിൽ ആയി 57 എപ്പിസോഡുകൾ ആണ് ഈ സീരീസ് പൂർത്തിയാക്കിയത്.

Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka
Priyanka

Leave a Reply