മലയാള ചലച്ചിത്ര മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനയത്രി ആണ് പ്രിയമണി. മലയാളത്തിനു പുറമേ അന്യഭാഷകളിലും അഭിനയിച്ചു കൈയ്യടി നേടാനും ഭാഷകൾക്ക് അതീതമായ ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമ മേഖലയിലുള്ളവരുടെ ചെറിയ ചെറിയ വിശേഷങ്ങൾക്ക് വേണ്ടി പോലും ആരാധകർ കാത്തിരിക്കുന്നത് പതിവാണ്.
പ്രിയാമണിയെ സംബന്ധിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കപ്പെടുകയും ചെയ്യുന്നത്. പ്രിയാമണിയുടെ ഭർത്താവ് മുസ്തഫയുമായുള്ള വിവാഹത്തെ ചൊല്ലിയാണ് ചർച്ചകൾ നടക്കുന്നത്. മുസ്തഫയുടെ രണ്ടാം ഭാര്യയാണ് പ്രിയാമണി. ആദ്യ ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.
ആദ്യ ബന്ധം നിയമപരമായി വേർപെടുത്തിയത് കൊണ്ട് തന്നെ രണ്ടാമത്തെ വിവാഹം സാധുവല്ല എന്നാണ് ആദ്യ ഭാര്യയുടെ പരാതി. ആദ്യവിവാഹം മുസ്തഫ നിയമപരമായി വേർപെടുത്തിയിട്ടില്ല എന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമ വിരുദ്ധമാണെന്നും ആയിഷയുടെ ഹർജിയിൽ പറയുന്നുണ്ട്. പ്രിയാമണിക്കും മുസ്തഫയ്ക്കും എതിരെ ക്രിമിനൽ കേസാണ് ആദ്യഭാര്യ ആയിഷ നൽകിയിരിക്കുന്നത്.

കൂട്ടത്തിൽ മുസ്തഫക്കെതിരായി ഗാർഹിക പീഡനക്കേസും ആയിഷ ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം ആയിഷയുടെ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് പ്രിയമണിയുടെ ഭർത്താവ് മുസ്തഫ. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കേസിനു പിന്നിലെന്നാണ് മുസ്തഫ പറയുന്നത്. 2017 ലാണ് പ്രിയാമണിയും മുസ്തഫയുമായുള്ള വിവാഹം നടക്കുന്നത്.

ആദ്യഭാര്യ ആയിഷയിൽ മുസ്തഫക്ക് രണ്ട് കുട്ടികളുണ്ട്. മുസ്തഫ ഇപ്പോഴും നിയമപരമായി എന്റെ ഭർത്താവാണ് എന്നും മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം നടക്കുമ്പോൾ ഞങ്ങൾ വിവാഹ മോചനത്തിന് അപേക്ഷ പോലും നൽകിയിട്ടില്ല എന്നും പ്രിയാമണിയെ വിവാഹം കഴിക്കുമ്പോൾ താൻ അവിവാഹിതനാണെന്ന് മുസ്തഫ കോടതിയിൽ സ്വയം പ്രഖ്യാപിക്കുകയാണ് ഉണ്ടായത് എന്നും എല്ലാമാണ് ആദ്യഭാര്യയുടെ വാക്കുകൾ.

ആയിഷയുടെ ആരോപണങ്ങൾ തെറ്റാണ് എന്നും കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ഞാൻ മുടങ്ങാതെ നൽകുന്നുണ്ട് എന്നും ആയിഷ എന്റെ കയ്യിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് ഈ ആരോപണത്തിലൂടെ എന്നുമാണ് ഭർത്താവ് മുസ്തഫ പറയുന്നത്. ആയിഷയും താനും 2010 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നും 2013 ൽ വിവാഹമോചനം നേടിയതാണ് എന്നും മുസ്തഫ പറയുന്നുണ്ട്.

പ്രിയാമണിയുമായുള്ള തന്റെ വിവാഹം നടന്നത് 2017 ലാണെന്നും അത് നിയമ വിരുദ്ധമാണെങ്കിൽ ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും മുസ്തഫ ചോദിക്കുന്നുണ്ട്. ഇത് എന്റെ പണം തട്ടിയെടുക്കാനുള്ള ശ്രമം മാത്രമാണ് എന്ന് മുസ്തഫ ഈയൊരു ചോദ്യത്തിനു പിന്നാലെ അടിവരയിടുകയാണ്.


