You are currently viewing കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂർത്തിയാകാത്തവരെ ബ ലാ ത്സംഗം ചെയ്യുന്നു, സിനിമയിലെ വസ്ത്ര ധാരണമാണ് പ്രശ്നം. പരിഹസിച്ച് പ്രകാശ് രാജ്…!!!

കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂർത്തിയാകാത്തവരെ ബ ലാ ത്സംഗം ചെയ്യുന്നു, സിനിമയിലെ വസ്ത്ര ധാരണമാണ് പ്രശ്നം. പരിഹസിച്ച് പ്രകാശ് രാജ്…!!!

സിനിമാ മേഖലയിൽ പുറത്തു വരുന്ന ഓരോ വാർത്തകൾക്കും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്ഥാനമാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വലിയ വാർത്താ പ്രാധാന്യത്തോടെ പ്രചരിപ്പിക്കപ്പെടുന്ന ഒരു വാർത്തയാണ് ഷാറൂഖാൻ ദീപിക പദുക്കോൺ എന്നിവർ നായികരായി പുറത്തു വരാനിരിക്കുന്ന പത്താൻ എന്ന സിനിമ പ്രദർശനം നിരോധിക്കണം എന്ന് വിമർശനങ്ങൾ. സിനിമയിലെ ഗാന രംഗത്തിൽ കാവി വസ്ത്രം ധരിച്ചു എന്നതാണ് വിമർശനങ്ങളുടെ ആകെത്തുക

മോശപ്പെട്ട നിറം എന്ന് പറയുന്നിടത്ത് കാവി വസ്ത്ര ധാരിയായാണ് നായിക പ്രത്യക്ഷപ്പെട്ടത് എന്നും അത് ഹിന്ദുത്വ സംഘടനകൾക്ക് അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നും അതുകൊണ്ടു തന്നെ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യവുമായാണ് സംഘടന രംഗത്ത് വന്നിരിക്കുന്നത് പ്രതിഷേധം ആളിക്കത്തിക്കുവാൻ വേണ്ടി തെരുവിൽ നായിക നായകന്മാരുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. അത്രത്തോളം പ്രാധാന്യമുള്ള ഒരു വിഷയമായി അതിനെ അവർ വലുതാക്കിയിട്ടുണ്ട്.

ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി സിനിമ പ്രേമകളുടെ ആരാധനാ കഥാപാത്രമായ താരം ഒരുപാട് അഭിനയം മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യമാണ്. താരത്തിന്റെ സാമൂഹികമായ ഇടപെടലാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാവി വസ്ത്രം ഒരു ഗാന രംഗത്തിൽ മരിച്ചു എന്ന പേരും പറഞ്ഞുകൊണ്ടുള്ള വിമർശനങ്ങൾക്കെതിരെയാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

കാവി നിറമുള്ള വസ്ത്രം ധരിച്ച സ്വാമി ബ ലാ ത്സംഗം ചെയ്യുന്നതിന് കുഴപ്പമില്ല എന്നും സിനിമയിലെ ഒരു ഗാന രംഗമാണ് ചിലർക്ക് വലിയ പ്രശ്നമായത് എന്നും ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല വിദ്വേഷ പ്രസംഗം നടത്തുന്നു എന്നും എം എൽ എമാർക്കായി ഇടനിലക്കാരാകുന്നു എന്നും കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂർത്തിയാകാത്തവരെ ബ ലാ ത്സംഗം ചെയ്യുന്നു എന്നാൽ ഒരു സിനിമയിലെ വസ്ത്ര ധാരണം പ്രശ്നമാകുന്നു എന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വീർ ശിവാജി എന്ന സംഘടനയാണ് പ്രതിഷേധിച്ചത്. ഗാന രംഗത്തിന്റെ ഉള്ളടക്കത്തിൽ ഹിന്ദു സമൂഹം അസ്വസ്ഥരാണെന്നാണ് സംഘടനയുടെ പരാതി. ബോയ്കട്ട് പത്താൻ എന്ന ഹാഷ് ടാഗും പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ചിത്രത്തിന്റെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഭേഷ്രംഗ് എന്ന വീഡിയോ ഗാനം റിലീസ് ആയതിനു ശേഷം ആണ് വിവാദങ്ങൾക്ക് തുടക്കം ആയത്.

Leave a Reply