
കഴിവുകൾ കൊണ്ടാണ് ഓരോരുത്തരും അറിയപ്പെടുന്നതും പ്രശസ്തരാവുന്നതും. ഒരേ സമയം ഒന്നിലധികം മേഖലകളിൽ കഴിവ് പ്രകടിപ്പിക്കാനും നിറഞ്ഞ കയ്യടി വാങ്ങാനും ഭാഗ്യം ലഭിച്ചവരും നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഒരുപാട് രംഗങ്ങളിൽ കഴിവുകൾ പ്രകടിപ്പിച്ച് അസൂയാവഹമായ ആരാധക പിന്തുണയും പ്രീതിയും നേടിയ താരമാണ് പ്രാചി തെഹ്‌ലൻ.

ബാസ്ക്കറ്റ് ബോൾ പ്ലേയർ, നെറ്റ് ബോൾ പ്ലെയർ, ആക്ടർ, മോട്ടിവേഷണൽ സ്പീക്കർ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കാൻ തരത്തിന് ഭാഗ്യമുണ്ടായി. അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഇന്ത്യൻ നെറ്റ് ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ എന്ന നിലയിലും താരം അറിയപ്പെടുന്നു.

തന്റെ അഭിനയം കൊണ്ടും കളിയിലെ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷനിലൂടെ ആണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. തുടക്കം മുതൽ താരം മികവ് പ്രകടിപ്പിച്ചതു കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ താരം സ്വീകാര്യയാണ്.

മലയാളത്തിൽ ഉൾപ്പെടെ ഇതുവരെ മൂന്ന് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ പഞ്ചാബി ഭാഷയിൽ ആണ് താരം അഭിനയിച്ചത്. ഭാഷ ഏതാണെങ്കിലും വേഷം മനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് താരത്തെ കുറിച്ചുള്ള അഭിപ്രായം. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ മാമാങ്കത്തിൽ ഉണ്ണിമായ എന്ന കഥാപാത്രം മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്.

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടതും ജനപ്രിയ താരമായി മാറിയതും മാമാങ്കത്തിലൂടെയാണ്. അതിനുമുമ്പ് അർജാൻ, ബൈലരസ് എന്നീ പഞ്ചാബ് സിനിമകളിലും താരം അഭിനയിച്ചിരുന്നു. 2016 ൽ ദിയാ ഔർ ബാതി ഹം എന്ന ടെലിവിഷൻ സോപ്പ് ഒപ്പേറയിലൂടെയാണ് താരം ആദ്യമായി സ്‌ക്രീനിൽ തെളിയുന്നത്.

അഭിനയ രംഗത്തെ പോലെ കായിക രംഗത്ത് ഒരുപാട് നേട്ടങ്ങൾ താരം കൈവരിച്ചിട്ടുണ്ട്. 2011ൽ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ വെള്ളി മെഡലും, അതേ വർഷം തന്നെ മുപ്പത്തിനാലാമത് നാഷണൽ ഗെയിംസ് ഓഫ് ഇന്ത്യയിൽ സ്വർണ മെഡലും താരം നേടി എന്നത് എടുത്തു പറയേണ്ടവയാണ്. 2010 ൽ നടന്ന കോമൺ വെൽത്ത് ഗെയിംസിലെ ഇന്ത്യൻ നെറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു താരം എന്നത് അഭിമാനമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 3 ലക്ഷത്തിനടുത്തു ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പുത്തൻ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.









