
കിടിലൻ റീൽസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രാചി തെഹ്‌ലൻ.

ബാസ്ക്കറ്റ് ബോൾ പ്ലേയർ, നെറ്റ് ബോൾ പ്ലെയർ, ആക്ടർ, മോട്ടിവേഷണൽ സ്പീക്കർ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് പ്രാചി തെഹ്‌ലൻ. തന്റെ അഭിനയം കൊണ്ടും കളി മുഖവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യൻ നെറ്റ് ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ എന്ന നിലയിലും താരം പറയപ്പെടുന്നു. നടി എന്ന നിലയിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ ഉൾപ്പെടെ ഇതുവരെ മൂന്ന് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ പഞ്ചാബി ഭാഷയിൽ ആണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടെലിവിഷനിലൂടെ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 3 ലക്ഷത്തിനടുത്തു ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രതികരിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു റീൽസ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ശരീരം ഇല കൊണ്ട് മറച്ച് ഇൻസ്റ്റാഗ്രാം റീൽസിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നു. താരം ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. നേച്ചർ തീം അടിസ്ഥാനമാക്കി ‘ പ്രകൃതി ദേവത’ കോസ്റ്റുംമിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നഗ്നപാദങ്ങൾ ആയി ചെളിയിൽ ചവിട്ടി ചുറ്റുമുള്ള കൊതുകിന്റെയും മറ്റു കീടങ്ങളുടെയും കടി കൊണ്ട്, മരത്തിലും കയറി അതിസാഹസികമായി മഴയെ നേരിട്ടുകൊണ്ട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തത് ആണെന്ന് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നുണ്ട്. ഫോട്ടോഷൂട്ടിന്റെ റിസൽറ്റ്ന് വേണ്ടി കാത്തിരിക്കുകയാണ് എന്നും താരം ചേർത്തി എഴുതിയിട്ടുണ്ട്.

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ മാമാങ്കത്തിൽ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത്. അതിനുമുമ്പ് അർജാൻ, ബൈലരസ് എന്നീ പഞ്ചാബ് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. 2016 ൽ ദിയാ ഔർ ബാതി ഹം എന്ന ടെലിവിഷൻ സോപ്പ് ഒപ്പേറ യിലൂടെയാണ് താരം ആദ്യമായി അഭിനയത്തിലേക്ക് കടന്നു വരുന്നത്.

കായിക രംഗത്ത് ഒരുപാട് നേട്ടങ്ങൾ താരം കൈവരിച്ചിട്ടുണ്ട്. 2011 ൽ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ വെള്ളിമെഡലും, അതേവർഷംതന്നെ മുപ്പത്തിനാലാമത് നാഷണൽ ഗെയിംസ് ഓഫ് ഇന്ത്യ യിൽ സ്വർണമെഡലും താരം നേടിയിട്ടുണ്ട്. 2010 ൽ നടന്ന കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ നെറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു താരം.









