You are currently viewing ഇന്നും ലൂക്ക് കൂടിയിട്ടേ ഉള്ളു.. മനം കവർന്ന് പൂറ്ണിമയുടെ പുത്തൻ ഫോട്ടോഷൂട്ട്…

ഇന്നും ലൂക്ക് കൂടിയിട്ടേ ഉള്ളു.. മനം കവർന്ന് പൂറ്ണിമയുടെ പുത്തൻ ഫോട്ടോഷൂട്ട്…

നടിയും ഫാഷൻ ഡിസൈനറും ടെലിവിഷൻ, ടോക്ക് ഷോ അവതാരകയുമാണ് പൂർണിമ ഇന്ദ്രജിത്ത്. മലയാളം സിനിമയിലും ടെലിവിഷൻ ഷോകളിലുമാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നീ നിലകളിൽ എല്ലാം താരം 1997 മുതൽ സജീവമാണ്.

പ്രശസ്ത മലയാളി നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മരുമകളായി ഇന്ത്രജിത് താരത്തെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ പ്രേക്ഷകർക്ക് താരത്തെ അറിയാം. മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് വിജയകരമായ തമിഴ് ടിവി സീരിയൽ കോലങ്ങളിൽ താരം അഭിനയിച്ചു. മികച്ച അഭിപ്രായം അ കഥാപാത്രത്തിലൂടെ താരത്തിന് നേടാനായി.

അതിനുശേഷം താരം ഏഷ്യാനെറ്റിൽ പെപ്സി ടോപ്പ് ടെൻ എന്ന സംഗീത കൗണ്ട്ഡൗൺ ഷോയുടെ അവതാരകയായതിലൂടെ മലയാളികൾക്കിടയിൽ കൂടുതൽ അറിയപ്പെട്ടു. 2000-കളുടെ അവസാനത്തിൽ സൂര്യ ടിവിയിലെ മെഗാ സ്വർണമഴ, മഴവിൽ മനോരമയിലെ കഥ ഇത് വരെ, കുട്ടിക്കളോടണോ കളി , മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2 തുടങ്ങിയ ടെലിവിഷൻ ഷോകൾ താരം അവതരിപ്പിച്ചു.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനൊത്തു. ഊമക്കുയിൽ , സ്ത്രീ ഒരു സാന്ത്വനം , പെയ്തൊഴിയാതെ, വേനൽമഴ , നിഴലുകൾ തുടങ്ങി നിരവധി ടിവി സീരിയലുകളിലും മേഘമൽഹാർ , വല്ലിയേട്ടൻ , രണ്ടാം ഭാവം എന്നിവയുൾപ്പെടെയുള്ള സിനിമകളിലും സപ്പോർട്ടിംഗ് റോളുകളിൽ തരാം അഭിനയിച്ചു. മേഘമൽഹാറിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചത് വലിയ നേട്ടമാണ്.

പരിശീലനം ലഭിച്ച നർത്തകിയും ഫാഷൻ ഡിസൈനറുമാണ് താരം. താരം ഇപ്പോൾ കൊച്ചിയിൽ പ്രണാഹ എന്ന പേരിൽ ഒരു ബോട്ടിക് നടത്തുന്നുണ്ട്. മാതൃഭൂമിയുടെ സപ്ലിമെന്റായ ചിത്രഭൂമിക്ക് വേണ്ടി ഇൻ സ്റ്റൈൽ എന്ന പേരിൽ ഒരു സ്ഥിരം കോളവും താരം എഴുതുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സിമ്പിൾ സാരിയിൽ പൊളി ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ സാരിയിലെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. അതീവ സുന്ദരിയായി താരത്തെ കാണാൻ കഴിഞ്ഞു എന്നതിനപ്പുറത്തേക്ക് താരം വീണ്ടും വീണ്ടും സ്റ്റൈൽ ആവുകയാണല്ലോ എന്നാണ് ആരാധകർ ചിന്തിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply