You are currently viewing പൂജ ഹെഗ്‌ഡെ ലൊക്കേഷനില്‍ എത്തുന്നത് 12 പേരുമായി… നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കുകയാണ്… താരത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി റോജയുടെ ഭർത്താവ്

പൂജ ഹെഗ്‌ഡെ ലൊക്കേഷനില്‍ എത്തുന്നത് 12 പേരുമായി… നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കുകയാണ്… താരത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി റോജയുടെ ഭർത്താവ്

ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിലും ബോളിവുഡിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൂജ ഹെഗ്‌ഡെ. മോഡൽ രംഗത്തിൽ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിന് ഒരുപാട് സൂപ്പർസ്റ്റാറുകളോടൊപ്പം  വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും സാധിച്ചു. തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ സജീവമായി താരം അഭിനയിക്കുന്നു.

ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിരുന്നു. 2010 ലെ മിസ് യൂണിവേഴ്സ് സെക്കൻഡ് റണ്ണറപ്പ് ആണ് താരം. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ  ഫോട്ടോകൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. 14 മില്യൻ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന  തമിഴ് സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചു.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് താരത്തിനെതിരെ പറയപ്പെട്ട ഒരു ആരോപണമാണ്.

നടി പൂജ ഹെഗ്‌ഡെ അനാവശ്യമായി പ്രൊഡക്ഷന്‍ ചെലവ് കൂട്ടുന്ന നടിയാണ് എന്ന് നടിയും എംഎല്‍എയുമായ റോജയുടെ ഭര്‍ത്താവ് ആര്‍.കെ ശെല്‍വമണി ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കരിയറിന്റെ ആദ്യ കാലങ്ങളില്‍ നടി ഇങ്ങനെയായിരുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

ഇപ്പോള്‍ അധിക ചെലവ് ഉണ്ടാക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു പറയുന്നു. ശെല്‍വമണി പൂജ ഹെഡ്ഗെക്ക് എതിരെ സംസാരിച്ച  വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം ഷൂട്ടിംഗ് ലൊക്കേഷൻ എത്തുന്നത് 12 പേരുമായാണ് എന്നും ഇത് നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കലും ചെലവ് കൂട്ടലും ആണ് എന്നും അദ്ദേഹം പറഞ്ഞു.

തെന്നിന്ത്യയില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ താരമൂല്യം കൂടിയ നായികയാണ് പൂജ ഹെഗ്‌ഡെ എന്നുള്ളതു കൊണ്ട് തന്നെ വീഡിയോ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja

Leave a Reply