You are currently viewing ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന പൂജ ഹെഗ്‌ഡെ യുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. VIDEO കാണാം..

ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന പൂജ ഹെഗ്‌ഡെ യുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. VIDEO കാണാം..

അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെട്ട താരമാണ് പൂജ ഹെഗ്ഡേ. ഹിന്ദി , തമിഴ്, തെലുങ്ക് ഭാഷകളിലാണ് താരം പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. 2012ൽ പുറത്തിറങ്ങിയ മുഖം മൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴ് ഭാഷയിലാണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലും താരത്തിന് അവസരം ലഭിച്ചു.

സൗന്ദര്യ മത്സരങ്ങളിൽ വിജയം നേടിയതു കൊണ്ടാണ് താരം വളരെ പെട്ടെന്ന് സിനിമാ മേഖലയിലേക്ക് എത്തപ്പെട്ടത്. 2010 ലെ ഐ ആം ഷീ-മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടം ചൂടിയത് താരമായിരുന്നു. അതിനു ശേഷമാണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം വളരെ മികച്ച അഭിനയ വൈഭവം കൂടി ഇഴ ചേർന്നപ്പോൾ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടാനും നിറഞ്ഞ കൈയ്യടി സ്വന്തമാക്കാനും താരത്തിനായി.

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി ഇപ്പോൾ താരം മാറിയിട്ടുണ്ട്. 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തെലുങ്കിൽ അഭിനയം തുടങ്ങിയത്. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിയുമാണ് താരം.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചു.
തെലുങ്കിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർ സ്റ്റാറുകളുടെ കൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു. ഏറ്റവും അവസാനമായി വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെയാണ് നേടിയെടുത്തത്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.

Leave a Reply