You are currently viewing വിടാതെ പിന്തുടർന്ന് ആരാധകർ… പൂജ ഹെഗ്‌ഡെ… ആരാധകർ ഒപ്പിയെടുത്ത ഫോട്ടോസ് കാണാം…

വിടാതെ പിന്തുടർന്ന് ആരാധകർ… പൂജ ഹെഗ്‌ഡെ… ആരാധകർ ഒപ്പിയെടുത്ത ഫോട്ടോസ് കാണാം…

അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെട്ട താരമാണ് പൂജ ഹെഗ്ഡേ. 2010 ലെ ഐ ആം ഷീ-മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടം ചൂടി. അതിനു ശേഷമാണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. ഹിന്ദി , തമിഴ്, തെലുങ്ക് ഭാഷകളിലാണ് താരം പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. 2012ൽ പുറത്തിറങ്ങിയ മുഖം മൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

തമിഴ് ഭാഷയിലാണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് തുടങ്ങി ഇതര ഭാഷകളിലും താരത്തിന് അവസരം ലഭിച്ചു. 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തെലുങ്കിൽ അഭിനയം തുടങ്ങിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചു. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിയുമാണ് താരം.

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി ഇപ്പോൾ താരം മാറിയിട്ടുണ്ട്. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെലുങ്കിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർ സ്റ്റാറുകളുടെ കൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു.

മോഡലായി തന്റെ കരിയർ ആരംഭിച്ച താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ വിജയി ആയിട്ടുണ്ട്. സൗന്ദര്യ മത്സരങ്ങളിൽ വിജയം നേടിയ അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് സിനിമാ മേഖലയിലേക്ക് താരം എത്തി. ഏറ്റവും അവസാനമായി വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. ആരാധകർ പകർത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

Leave a Reply