You are currently viewing ‘വിജയിക്കൊപ്പമെത്തിയ ബീസ്റ്റും, രാധേ ശ്യാം അടക്കം എല്ലാം എട്ട് നിലയില്‍ പൊട്ടി’; ഇമേജ് തിരിച്ച്‌ പിടിക്കാന്‍ പൂജ

‘വിജയിക്കൊപ്പമെത്തിയ ബീസ്റ്റും, രാധേ ശ്യാം അടക്കം എല്ലാം എട്ട് നിലയില്‍ പൊട്ടി’; ഇമേജ് തിരിച്ച്‌ പിടിക്കാന്‍ പൂജ

‘രാധേ ശ്യാം അടക്കം എല്ലാം എട്ട് നിലയില്‍ പൊട്ടി, ഇനി പ്രതീക്ഷ മഹേഷ് ബാബു ചിത്രം’; ഇമേജ് തിരിച്ച്‌ പിടിക്കാന്‍ പൂജ

നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. 2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. മുഖംമൂടി എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യം അഭിനയിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചു.

തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് ഭാഷക്ക്‌ പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അഭിനയം തുടങ്ങി. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്.

താരം ഒരുപാട് ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായിയെങ്കിലും താരത്തിന് ഒരു ഹിറ്റ് സിനിമ ലഭിച്ചില്ല എന്നത് യഥാർഥ്യമാണ്. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത രാധേ ശ്യാം വിദേശ രാജ്യങ്ങളില്‍ അടക്കം പോയി ഷൂട്ട് ചെയ്ത സിനിമയായിരുന്നു എന്നിട്ടും പ്രഭാസിനൊപ്പം ചെയ്ത സിനിമ വലിയ പരാജയമായിരുന്നു. വിവാധ ഭാഷകളില്‍ മൊഴി മാറ്റിയും സിനിമ എത്തിയിരുന്നു എങ്കിലും വിജയത്തിന്റെ ഉയർച്ച നേടാൻ താരത്തിന് കഴിഞ്ഞില്ല.

രാധേ ശ്യാമിലൂടെ കരിയറിന് വന്ന ക്ഷീണം വിജയ് ചിത്രം ബീസ്റ്റിലൂടെ മാറ്റിയെടുക്കാമെന്നാണ് താരത്തിന്റെ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ നായകന്റെ നിഴലായ നായികയായിരുന്നു ബീസ്റ്റില്‍ താരം എന്നത് കൊണ്ട് തന്നെയാ ആരാധകരുടെ പ്രതീക്ഷക്കൊത്തത് സിനിമ നൽകിയില്ല. പിന്നാലെ റിലീസായ ചിരഞ്ജീവി സിനിമ ആചാര്യയും വലിയ പരാജയമാവുകയായിരുന്നു.

2022 അവസാനത്തോടെ ഹിന്ദിയില്‍ റിലീസ് ചെയ്ത സര്‍ക്കസും പരാജയമായിരുന്നു. ഇനി മഹേഷ് ബാബുവിന്റെ അണിയറയില്‍ ഒരുങ്ങുന്ന എസ്‌എസ്‌എംബി 28 എന്ന പേരിടാത്ത സിനിമയിൽ താരത്തിന് ഒരു അഭിനയ പ്രാധാന്യമുള്ള വേഷം ഉണ്ട് എന്നത് പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ഇതിനോടകം തന്നെ ലോക സിനിമ പ്രേമികൾക്ക് താരം കൊടുത്തതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ഈ സിനിമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്.

Leave a Reply