You are currently viewing മമ്മി ആൻഡ് മി…. ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പേളി മാണി…

മമ്മി ആൻഡ് മി…. ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് പേളി മാണി…

മലയാളം ടെലിവിഷൻ രംഗങ്ങളിലും ചലച്ചിത്ര മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പേളി മാണി. അഭിനേത്രി എന്നതിലപ്പുറം ടെലിവിഷൻ അവതാരകയായും യൂട്യൂബർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. 2018 മലയാളം ബിഗ് ബോസ് സീസൺ വൺന്റെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം. 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥി കൂടിയായിരുന്നു താരം.

ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ മൂന്ന് സീസണിലും വളരെ സരളമായും സരസമായും പരിപാടിയും മുന്നോട്ടു കൊണ്ടുപോയ ആങ്കർ ആണ് താരം. വളരെ മികച്ച പ്രേക്ഷക പ്രീതി പരിപാടിയിലൂടെ താരം നേടിയെടുക്കുകയും ചെയ്തു. ഇന്ത്യാവിഷൻ എന്ന മലയാളം ടെലിവിഷൻ ചാനലിൽ യെസ് ജൂക്ക്ബോക്‌സ് എന്ന സംഗീത പരിപാടിയുടെ 250-ലധികം എപ്പിസോഡുകൾ ആങ്കർ ചെയ്താണ് താരം കരിയർ ആരംഭിച്ചത്.

തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുന്നു. സിനിമയിൽ അഭിനേത്രിയായും ഗാനരചയിതാവ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പത്തിലധികം സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. എന്തായാലും തന്നിലൂടെ കടന്നുപോകുന്ന മേഖലകളിലെല്ലാം വിജയം നേടാൻ തരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം എല്ലാ വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. താര ത്തിന്റെ ഗർഭാവസ്ഥയും പ്രസവവും മകളുടെ ഇതുവരെയുള്ള വളർച്ചയും എല്ലാം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ഭർത്താവ് ശ്രീനിഷും മകൾ നിലയും എല്ലാം പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് തന്റെയും മകളുടെയും ഫോട്ടോകളാണ്.

വളരെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. മമ്മി ആൻഡ് മി എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ ആയി കുറിച്ചിരിക്കുന്നത്. സാമ്യതയുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് താരം പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ പതിവ് പോലെ ഫോട്ടോകൾക്ക് താഴെ ആരാധകർ രേഖപ്പെടുത്തുന്നുണ്ട്.

Leave a Reply