You are currently viewing ഷഡ്ഢി പ്രശ്നം തീർന്നില്ല… ഗുജറാത്തിൽ പത്താന്റെ പോസ്റ്ററുകൾ വലിച്ചുകീറി ഷഡ്ഢിയോളികൾ…

ഷഡ്ഢി പ്രശ്നം തീർന്നില്ല… ഗുജറാത്തിൽ പത്താന്റെ പോസ്റ്ററുകൾ വലിച്ചുകീറി ഷഡ്ഢിയോളികൾ…

ഷാറൂഖ് ഖാൻ ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച പത്താൻ എന്ന സിനിമയുടെ പേരിൽ ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിലും മറ്റും ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. അതുകൂടാതെ തന്നെ ഒരുപാട് പ്രതിഷേധ പ്രകടനങ്ങൾ തെരുവുകളിലും നടന്നിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരുപാട് സ്ഥലങ്ങളിൽ ഷാരൂഖാന്റെയും ദീപികയുടെയും കട്ടൗട്ടുകളും കോലങ്ങളും കത്തിക്കുന്നത് വരെ വാർത്തകളിൽ വന്നു.

എന്നാൽ ഗുജറാത്തിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് തരത്തിലുള്ള വാർത്തകൾ വന്നിരുന്നു എങ്കിലും അത് യാഥാർത്ഥ്യം ആവില്ല എന്ന് ഓരോ ആരാധകനും പ്രതീക്ഷിച്ചിരിക്കണം. എന്നാൽ വിപരീതമായി പത്താൻ പ്രദർശനം നിഷേധിക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ വലിച്ചു കീറുന്നതും ഫ്ലക്സുകൾ നശിപ്പിക്കുന്നതുമായ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

വിഎച്ച്പി പങ്കുവെച്ച ഒരു വീഡിയോയിൽ, പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതും പോസ്റ്ററുകളും പഠാന്റെ താരനിരയുടെ വലിയ കട്ട് ഔട്ടുകളും വലിച്ചുകീറുന്നതും കാണാം. വലതുപക്ഷ സംഘടനകളായ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും അംഗങ്ങൾ കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ ഒരു മാളിൽ ബലമായി കയറി ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന പത്താൻ എന്ന സിനിമയുടെ പോസ്റ്ററുകളും മറ്റ് പരസ്യ സാമഗ്രികളും വലിച്ചു കീറിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വസ്ത്രപൂർ ഏരിയയിലെ മാളിൽ ഒരു മൾട്ടിപ്ലക്‌സും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. അഹമ്മദാബാദ് മാളിൽ പ്രൊമോഷന്റെ ഭാഗമായുള്ള പരിപാടിയിലാണ് ബഹളം ഉണ്ടായത്. ചിത്രം റിലീസ് ചെയ്‌താൽ കൂടുതൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ മാൾ മാനേജ്‌മെന്റിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. വസ്ത്രാപൂർ പോലീസ് സംഭവസ്ഥലത്തെത്തി അഞ്ച് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി ഇൻസ്‌പെക്ടർ ജെകെ ദംഗർ പറയുന്നുണ്ട്.

വിഎച്ച്പി വക്താവായ ഹിതേന്ദ്രസിങ് രജ്പുത് പറയുന്നത് ഗുജറാത്തിൽ പഠാന്റെ പ്രദർശനം അനുവദിക്കില്ല. അഹമ്മദാബാദിൽ സിനിമയുടെ റിലീസിനെതിരെ ഇന്ന് നടക്കുന്ന പ്രതിഷേധം സംസ്ഥാനത്തുടനീളമുള്ള എല്ലാ തിയറ്റർ ഉടമകളും ഒരു മുന്നറിയിപ്പായി കണക്കാക്കണം. അവരുടെ തിയറ്ററുകളിലോ മൾട്ടിപ്ലക്സുകളിലോ സിനിമ റിലീസ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം എന്നാണെന്നു പല പ്രമുഖ ചാനലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗുജറാത്തിൽ എവിടെയും സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന് ഗുജറാത്ത് വിഎച്ച്‌പി നേരത്തെ പറഞ്ഞിരുന്നു. ഖാനൊപ്പം നൃത്തം ചെയ്യുമ്പോൾ പദുക്കോൺ കാവി വസ്ത്രം ധരിച്ച് നിൽക്കുന്നത് കാരണം പ്രധാനമായും ‘ബേഷാരം രംഗ്’ എന്ന ഗാനം പ്രദർശിപ്പിക്കില്ല എന്ന് പറഞ്ഞിരുന്നു. ബേഷാരംഗ്” എന്ന ഗാനം പുറത്തിറങ്ങിയത് മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ഷാരൂഖ് ഖാൻ ചിത്രം പത്താൻ ഒരിക്കൽ കൂടി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഇപ്പോൾ.

Leave a Reply