You are currently viewing കാവി വേഷത്തിൽ മാസ് ആക്ഷനുമായി ദീപിക…വീണ്ടും എയറിലായി സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണങ്ങൾ…

കാവി വേഷത്തിൽ മാസ് ആക്ഷനുമായി ദീപിക…വീണ്ടും എയറിലായി സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണങ്ങൾ…

കാവി വേഷത്തിൽ മാസ് ആക്ഷനുമായി ദീപിക…വീണ്ടും എയറിലായി സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണങ്ങൾ…

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്നത് പത്താൻ എന്ന ഷാരൂഖാൻ ദീപിക പദുക്കോൺ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ്. സിനിമ പ്രഖ്യാപിച്ചത് മുതൽ ഇതുവരെയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രം തന്നെയാണ് ഇത് എന്ന് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നത്. നീണ്ട നാല് വർഷത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖാൻ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനു പറയാനുണ്ട്.

ഇതിനിടയിൽ ഒരുപാട് വിമർശനങ്ങളും സിനിമക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നേരിടേണ്ടി വന്നു. സിനിമയിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ട സമയത്ത് ഭേഷ് രംഗ എന്ന് പറയുന്ന സമയത്ത് കാവി വസ്ത്രം നായിക അണിഞ്ഞു എന്ന ഒരൊറ്റ പേരിൽ ഒരുപാട് വിമർശനങ്ങളും പ്രശ്നങ്ങളുമാണ് ഉണ്ടായത്. മോശപ്പെട്ട വസ്ത്രം എന്ന് പറയുന്ന സമയത്ത് കാവി വസ്ത്രധാരിയായി നായിക പ്രത്യക്ഷപ്പെട്ടു എന്നതാണ് ഹിന്ദുത്വ സംഘടനകളെയും മറ്റും ചൊടിപ്പിച്ചത്.

പത്താൻ എന്ന സിനിമയുടെ പേരിൽ ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിലും മറ്റും ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. അതുകൂടാതെ തന്നെ ഒരുപാട് പ്രതിഷേധ പ്രകടനങ്ങൾ തെരുവുകളിലും നടന്നിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരുപാട് സ്ഥലങ്ങളിൽ ഷാരൂഖാന്റെയും ദീപികയുടെയും കട്ടൗട്ടുകളും കോലങ്ങളും കത്തിക്കുന്നത് വരെ വാർത്തകളിൽ വന്നു. എന്നാൽ ഗുജറാത്തിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് തരത്തിലുള്ള വാർത്തകൾ വന്നിരുന്നു

എന്നാൽ ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളെ ഒന്നും കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം റിലീസ് ചെയ്താൽ ട്രെയിലർ വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ട്രെയിലറിൽ കാവി വേഷധാരിയായി തന്നെ ദീപികയെ കാണാൻ കഴിഞ്ഞു എന്നത് തന്നെയാണ് വിദ്വേഷ പ്രചാരണങ്ങൾക്കും വിമർശകർക്കും ഉള്ള ചുട്ട മറുപടി എന്ന് തന്നെയാണ് അനുകൂല ആരാധകർ കമന്റ് ചെയ്യുന്നത്.. കാവി വേഷധാരിയായി ദീപിക എത്തുന്നത് സംഘട്ടന രംഗങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്.

എന്തായാലും വെറുതെ സിനിമ എന്റർടൈമെന്റ് ഇടയിൽ കാവി വേഷം ധരിച്ചു എന്ന പേരിൽ മതം കുത്തിക്കയറ്റാൻ തുനിഞ്ഞിറങ്ങിയവർക്ക് ഇതൊരു കിടിലൻ മറുപടിയായി തന്നെയാണ് സോഷ്യൽ മീഡിയ ഇതിനെ വിലയിരുത്തുന്നത്. ഇതിനുശേഷം ഒരുപാട് ട്രോളുകളും മറ്റും ഇറങ്ങിയിരുന്നു. എങ്കിലും ട്രെയിലർ റിലീസ് ആയതിൽ പിന്നെ വമ്പിച്ചമാണ് വിമർശകർക്കെതിരെ അനുകൂല പ്രേക്ഷകർ നൽകുന്നത്. എന്തായാലും ട്രെയിലർ റിലീസ് ആയത് പിന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആയിട്ടുണ്ട്.

Leave a Reply