You are currently viewing ഷഡ്ഢി വിരോധികൾ അവിടെ നിക്കട്ടെ… പത്താൻ സിനിമക്ക് റെക്കോർഡ് ബുക്കിങ്

ഷഡ്ഢി വിരോധികൾ അവിടെ നിക്കട്ടെ… പത്താൻ സിനിമക്ക് റെക്കോർഡ് ബുക്കിങ്

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്നത് പത്താൻ എന്ന ഷാരൂഖാൻ ദീപിക പദുക്കോൺ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ്. സിനിമ പ്രഖ്യാപിച്ചത് മുതൽ ഇതുവരെയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രം തന്നെയാണ് ഇത് എന്ന് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നത്. നീണ്ട നാല് വർഷത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖാൻ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനു പറയാനുണ്ട്.

2018 ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കിംഗ് ഖാൻ എന്ന് ആരാധകർ വിളിച്ചതിനെ തരത്തിലുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തിരുന്നുവെങ്കിലും ഇടക്കാലത്ത് പരാജയങ്ങൾ സംഭവിച്ചിരുന്നതു കൊണ്ടു തന്നെ ഷാരൂഖാന്റെ രണ്ടാം വരവായിട്ടാണ് പ്രേക്ഷകർ പത്താൻ’നെ കാണക്കാക്കുന്നത്. ഇതിനോടകം തന്നെ പങ്കുവെച്ച് വാർത്തകൾ എല്ലാം വളരെയധികം വേഗത്തിൽ ആരാധകർ സ്വീകരിച്ചിട്ടുണ്ട്.

ഇതിനിടയിൽ ഒരുപാട് വിമർശനങ്ങളും സിനിമക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നേരിടേണ്ടി വന്നു. സിനിമയിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ട സമയത്ത് ഭേഷ് രംഗ എന്ന് പറയുന്ന സമയത്ത് കാവി വസ്ത്രം നായിക അണിഞ്ഞു എന്ന ഒരൊറ്റ പേരിൽ ഒരുപാട് വിമർശനങ്ങളും പ്രശ്നങ്ങളുമാണ് ഉണ്ടായത്. മോശപ്പെട്ട വസ്ത്രം എന്ന് പറയുന്ന സമയത്ത് കാവി വസ്ത്രധാരിയായി നായിക പ്രത്യക്ഷപ്പെട്ടു എന്നതാണ് ഹിന്ദുത്വ സംഘടനകളെയും മറ്റും ചൊടിപ്പിച്ചത്.

ഇങ്ങനെയെല്ലാം പ്രശ്നങ്ങൾ ആയിരുന്നിട്ടും നായിക നായകന്മാരുടെ കോലം കത്തിക്കുന്ന തെരുവോരങ്ങൾ ഉണ്ടായിട്ടും ഒരുപാട് ഹെയ്റ്റ് ക്യാമ്പയിനുകൾ നടത്തപ്പെട്ടുവെന്നിരുന്നാലും ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത് വലിയ സന്തോഷമുള്ള ഒരു വാർത്തയാണ്. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഡിസംബർ 28ന് വിദേശ രാജ്യങ്ങൾ ആരംഭിച്ചതിനു പിന്നാലെ ടിക്കറ്റിനു വലിയ ഡിമാൻഡ് ആണ് ഉണ്ടായിരിക്കുന്നത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ജർമനിയിലെ എല്ലാ ഷോകളും ഹൗസ്ഫുൾ ആണെന്നും കാനഡയിലും ടിക്കറ്റുകൾ എല്ലാം ഇതിനോടകം വിറ്റു പോയി എന്നും ആണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമുള്ള ഷാരൂഖ് ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പ് ആണ് സിനിമക്ക് ലഭിക്കുന്നത്. അതിനപ്പുറം പുറത്തു വിട്ട വീഡിയോ ഗാനങ്ങളും ട്രെയിലറും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമാവുകയും സോഷ്യൽ മീഡിയയിൽ ഇടങ്ങളിൽ വൈറലാവുകയും ചെയ്തത് സിനിമയുടെ വിജയത്തെ സൂചിപ്പിച്ചിരുന്നു.

Leave a Reply