മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തി തന്റെതായ അഭിനയമികവു കൊണ്ട് ഒരുപാട് പ്രേക്ഷകരെ നേടിയ താരമാണ് പാർവ്വതി നായർ. വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച താരത്തിന് ഇത്രത്തോളം ആരാധകർ ഉണ്ടാകാൻ കാരണം താരത്തിന്റെ അഭിനയമികവ് തന്നെയാണ്.
മിസ്സ് കർണാടക, മിസ്സ് നേവി ക്വീൻ എന്നീ സ്ഥാനങ്ങൾ താരം നേടിയിട്ടുണ്ട്. അല്പം വേഷങ്ങൾ മാത്രമാണ് ചെയ്തത് എങ്കിലും ചെയ്ത വേഷങ്ങൾ പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കാൻ മാത്രം വൈഭവത്തോടെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.
താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ താരത്തിന് ധാരാളം ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

പോപ്പിൻസ് എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. 2012 ലായിരുന്നു പോപ്പിൻസ് എന്ന സിനിമ പുറത്തിറങ്ങിയത്. ജൂലി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരിലേക്ക് താരം എത്തുന്നത്. കുഞ്ചാക്കോ ബോബൻ ഇന്ദ്രജിത്ത് ജയസൂര്യ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ഈ സിനിമ വലിയ വിജയമായിരുന്നു.

മലയാളത്തിനു പുറമേ താരം തമിഴ് കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റോറി കത്തെയാണ് താരത്തിന്റെ ആദ്യ കന്നഡ സിനിമ. തമിഴിൽ അരങ്ങേറിയത് എന്നൈ അരിന്തൽ എന്ന സിനിമയിലൂടെയായിരുന്നു. അജിത്, അനുഷ്ക തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഇത്.

താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച നിമിഷങ്ങൾക്കകം ആരാധകർക്കിടയിൽ ഫോട്ടോസ് തരംഗമായി പ്രചരിക്കുകയായിരുന്നു. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് പ്രേക്ഷകർ നൽകുന്നത്.
