You are currently viewing പട്ടു പാവാടയിൽ പൊളി ലുക്കിൽ പാർവതി നായർ… പൊളി ഫോട്ടോസ് കാണാം

പട്ടു പാവാടയിൽ പൊളി ലുക്കിൽ പാർവതി നായർ… പൊളി ഫോട്ടോസ് കാണാം

പട്ടു പാവാടയിൽ പൊളി ലുക്കിൽ പാർവതി നായർ… ഫോട്ടോകൾ വൈറൽ…

ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവമായി പ്രത്യക്ഷപ്പെടുന്ന മോഡലും നടിയുമാണ് പാർവതി നായർ. നടി, മോഡൽ എന്നീ മേഖലകളിൽ താരം 2013 മുതൽ സജീവമായി ഇപ്പോഴും നിലകൊള്ളുകയാണ്. 2012-ൽ വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ ആണ് താരം കാഴ്ചവയ്ക്കുന്നത്.

അതുകൊണ്ടുതന്നെ നിറഞ്ഞ പ്രേക്ഷക പിന്തുണയും താരത്തിന് നേടാനായി. മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിക്കുകയും ചെയ്തു. 2013ൽ പുറത്തിറങ്ങിയ സ്‌റ്റോറി കഥേ, 2015 ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്നീ സിനിമകളിലൂടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ താരം വലിയ ആരാധകവൃന്ദത്തെ നേടിയെടുത്തു.

വളരെ പക്വമായും മനോഹരമായും ഓരോ സിനിമയിലെയും കഥാപാത്രത്തെ താരം കൈകാര്യം ചെയ്തു. സ്‌റ്റോറി കാഥെ എന്ന ചിത്രത്തിലെ യുവ പത്രപ്രവർത്തകയുടെ പ്രകടനത്തിന് താരത്തിന് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിൽ മികച്ച കന്നഡ നവാഗത നടിക്കുള്ള അവാർഡ് ലഭിക്കുകയും ചെയ്തു. അതുപോലെതന്നെ യെന്നൈ അറിന്താൽ എന്ന ചിത്രത്തിലെ വേഷം പ്രേക്ഷകറിൽ നിന്ന് പ്രശംസ നേടുകയും ഫിലിംഫെയർ നാമനിർദ്ദേശം നേടുകയും ചെയ്തു.

താരം കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിരുദം നേടിയിട്ടുണ്ട്. എൻജിനീയറായി ജോലി ചെയ്യുന്നതിന് പകരം കോളജ് പഠന സമയത്ത് തന്നെ മോഡലിംഗ് രംഗത്തെ കരിയർ ആരംഭിക്കുകയും സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മിസ് കർണാടകയിൽ പങ്കെടുത്തതിന് ശേഷം താരം മുഴുവൻ സമയ മോഡലായി മാറുകയാണ് ചെയ്തത്. പരസ്യ ചിത്രങ്ങളിൽ ഈ സമയത്ത് താരം അഭിനയിക്കുകയും ചെയ്തു. ഇതിനിടയിലാണ് താരത്തിന് നേവി ക്വീൻ കേരള നേടാൻ സാധിച്ചത്.

മോഡലായി ജോലി ചെയ്യുന്നതിനിടയിൽ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ഒപ്പം തന്നെ താരം ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും ഡോക്യുമെന്ററികളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. സിനിമകളിലും ടെലിവിഷൻ മേഖലകളിലും മ്യൂസിക് രംഗത്തും പരസ്യങ്ങളിലും ഒരുപോലെ പ്രത്യക്ഷപ്പെടാനും നിറഞ്ഞ കൈയടി സ്വീകരിക്കാനും താരത്തിന് കഴിഞ്ഞു. ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് താരം തെളിയിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സും ആരാധകരും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പട്ടു പാവാടയിൽ ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply