You are currently viewing ബോള്ളിവുഡ് നടികൾ മാറി നിൽക്കും.. ഈ മലയാളി താരത്തിന് മുന്നിൽ.. പാർവതി നായരുടെ ഫോട്ടോസ് മനം കവരുന്നു..

ബോള്ളിവുഡ് നടികൾ മാറി നിൽക്കും.. ഈ മലയാളി താരത്തിന് മുന്നിൽ.. പാർവതി നായരുടെ ഫോട്ടോസ് മനം കവരുന്നു..

പൊളി ലുക്കിൽ ഹോട്ടായി പാർവതി നായർ… ഫോട്ടോകൾ ഒരേ പൊളി.. പാർവതി നായരുടെ ഫോട്ടോസ് മനം കവരുന്നു..

ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവമായി പ്രത്യക്ഷപ്പെടുന്ന മോഡലും നടിയുമാണ് പാർവതി നായർ. നടി ആകുന്നതിന് മുമ്പ് മോഡലിങ്ങിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിക്കുകയും ചെയ്തു.

നടി, മോഡൽ എന്നീ മേഖലകളിൽ താരം 2013 മുതൽ സജീവമായി ഇപ്പോഴും നിലകൊള്ളുകയാണ്. 2012-ൽ വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ പക്വമായും മനോഹരമായും സിനിമയിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തു.

2013ൽ പുറത്തിറങ്ങിയ സ്‌റ്റോറി കഥേ, 2015 ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ എന്നീ സിനിമകളിലൂടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ താരം നേടിയെടുത്ത ആരാധക വൃന്ദവും മികച്ച അഭിപ്രായവും ചെറുതല്ല. സ്‌റ്റോറി കാഥെ എന്ന ചിത്രത്തിലെ യുവ പത്രപ്രവർത്തകയുടെ പ്രകടനത്തിന് താരത്തിന് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിൽ മികച്ച കന്നഡ നവാഗത നടിക്കുള്ള അവാർഡ് ലഭിക്കുകയും ചെയ്തു.

അതുപോലെതന്നെ യെന്നൈ അറിന്താൽ എന്ന ചിത്രത്തിലെ പ്രതികാര ദാഹിയായ ഭാര്യയുടെ വേഷം പ്രേക്ഷകറിൽ നിന്ന് പ്രശംസ നേടുകയും ഫിലിംഫെയർ നാമനിർദ്ദേശം നേടുകയും ചെയ്തു. എന്തായാലും ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്നും ഏതു തരത്തിലുള്ള വേഷത്തെയും താരത്തെ ധൈര്യപൂർവ്വം ഏൽപ്പിക്കാം എന്നും താരം തെളിയിച്ചു.

താരം ഇന്ത്യയിലെ കർണാടകയിലെ മണിപ്പാലിലുള്ള മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിരുദം നേടിയത്. പക്ഷേ കോളജ് പഠന സമയത്ത് തന്നെ മോഡലിംഗ് രംഗത്തെ കരിയർ ആരംഭിക്കുകയും സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മിസ് കർണാടകയിൽ പങ്കെടുത്തതിന് ശേഷം താരം മുഴുവൻ സമയ മോഡലായി മാറുകയാണ് ചെയ്തത്.

അതിനുശേഷമാണ് മൈസൂർ സാൻഡൽ സോപ്പിന്റെ അംബാസഡറായത്. ആകെ സമയത്ത് ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ഇതിനിടയിലാണ് താരത്തിന് നേവി ക്വീൻ കേരള നേടാൻ സാധിച്ചത്. ഒരു മോഡൽ എന്ന നിലയിൽ, ആങ്കർ, ഏഷ്യൻ പെയിന്റ്സ് , മലബാർ ഗോൾഡ്, മസാ, പ്രസ്റ്റീജ്, റിലയൻസ് , ടാറ്റ ഡയമണ്ട്സ് എന്നീ ബ്രാൻഡുകൾ താരം അംഗീകരിച്ചിട്ടുണ്ട്. മോഡലായി ജോലി ചെയ്യുന്നതിനിടയിൽ ആണ് താരം ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും ഡോക്യുമെന്ററികളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

വിനീത് ശ്രീനിവാസന്റെ അറിയാതെ നിനയാതെ എന്ന മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടു. സിനിമകളിലും ടെലിവിഷൻ മേഖലകളിലും മ്യൂസിക് രംഗത്തും പരസ്യങ്ങളിലും ഒരുപോലെ പ്രത്യക്ഷപ്പെടാനും നിറഞ്ഞ കൈയടി സ്വീകരിക്കാനും താരത്തിന് ഭാഗ്യം ലഭിച്ചു. ഇന്ത്യൻ ഫാഷൻ വീക്കുകളിലെ സ്ഥിരം ഗസ്റ്റ്‌ മോഡലാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സും ആരാധകരും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്ക് താരത്തിന്റെ പുതിയ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply