You are currently viewing ആ ചിരി മതിയല്ലോ.. പൊന്ന് പോലെ തിളങ്ങി പാപ്പൻ നായിക… ഫോട്ടോകൾ വൈറൽ

ആ ചിരി മതിയല്ലോ.. പൊന്ന് പോലെ തിളങ്ങി പാപ്പൻ നായിക… ഫോട്ടോകൾ വൈറൽ

പൊന്ന് പോലെ തിളങ്ങി പാപ്പൻ നായിക… ഫോട്ടോകൾ വൈറൽ

മലയാള സിനിമ മേഖലയിൽ വളരെ പെട്ടെന്ന് അറിയപ്പെടാൻ കഴിഞ്ഞ അഭിനയത്രിയാണ് നീത പിള്ള. പ്രധാനമായും മലയാളം ചലച്ചിത്രത്തിൽ ആണ് താരം പ്രവർത്തിക്കുന്നത്. 2018ൽ കാളിദാസ് ജയറാമിനൊപ്പം പൂമരത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലും പ്രകടിപ്പിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ടുതന്നെ വലിയ ആരാധക ബന്ധത്തെ തരത്തിന് സ്വന്തമാക്കാനും കഴിഞ്ഞു.

2018-ൽ കാളിദാസ് ജയറാമിനൊപ്പം എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിച്ച സംഗീത നാടക ചിത്രമായ പൂമരത്തിൽ ശ്രദ്ധേയമായ വേഷമാണ് താരം ചെയ്തത്. ആ വർഷത്തെ മികച്ച പുതുമുഖത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് താരം നേടുകയും ചെയ്തു. മികച്ച നവാഗത നടിക്കുള്ള എട്ടാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിനും താരം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

കേരളത്തിലാണ് താരം ജനിച്ചത് എങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലഫായെറ്റിലുള്ള ലൂസിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് പെട്രോളിയം എഞ്ചിനീയറിംഗിൽ ആണ് ബിരുദാനന്തര ബിരുദം നേടിയത്. 2015 -ൽ ഹൂസ്റ്റണിൽ നടന്ന മിസ്-ബോളിവുഡ് സൗന്ദര്യ മത്സരത്തിന്റെ രണ്ടാം റണ്ണർഅപ്പ് കിരീടവും താരം നേടിയിട്ടുണ്ട്. അതിനപ്പുറം താരം പരിശീലനം സിദ്ധിച്ച ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമാണ്.

2020-ൽ എബ്രിഡ് ഷൈനിന്റെ ദി കുങ് ഫു മാസ്റ്ററിൽ ഒരു ആയോധന കല വിദഗ്ധയുടെ പ്രധാന വേഷം ചെയ്തു. ദി കുങ് ഫു മാസ്റ്റർ എന്ന സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ താരം ഒരു വർഷത്തോളം പരിശീലനം നേടുകയും ആ പരിശ്രമം സിനിമയുടെ വിജയത്തിൽ കാണുകയും ചെയ്തിരുന്നു. താരത്തിന്റെ പ്രയത്നത്തിനനുസരിച്ച് സിനിമ വിജയം ആവുകയും ഒരുപാട് ആരാധകരെ അതിലൂടെ മാത്രം നേടിയെടുക്കാൻ സാധിക്കുകയും ചെയ്തിരുന്നു.

ഏറ്റവും അവസാനമായി പുറത്തിറങ്ങിയ താര എന്ന ചിത്രം പാപ്പൻ ആണ്. സിനിമയിൽ താരം എഎസ്പി വിൻസി എബ്രഹാം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്
മികച്ച അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകുന്നത്. നായികാ പ്രാധാന്യമുള്ള കഥാപാത്രത്തിലേക്ക് താരത്തിന് അവസരങ്ങൾ ഭാവിയിൽ ലഭിക്കും എന്ന ഒരു നിഗമനവും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരത്തിന് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒരുപാട് ആരാധകരുണ്ട്. ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി അറിയിക്കാറുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ഓരോ ഫോട്ടോകളും വിശേഷങ്ങൾക്കും ലഭിക്കുകയും ചെയ്യാറുണ്ട്. അഭിനയിച്ച സിനിമകളിലെ മികവ് കൊണ്ട് തന്നെയാണ് സജീവമായി താരത്തിന് ആരാധകരെ ഇന്നും നിലനിർത്താൻ കഴിയുന്നത്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് മഞ്ഞ ഡ്രസ്സ്‌ ധരിച്ചുള്ള ഫോട്ടോകളാണ്. കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. താരത്തിന്റെ ശ്രദ്ധേയമായ അഭിനയം താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ അസാധ്യമായ വർധനവ് ഉണ്ടാക്കിയത് താരത്തിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലാകുന്നതിന് കാരണം ആക്കിയിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെട്ടു കൊണ്ടിരിക്കുകയാണ്.

Leave a Reply