You are currently viewing വർക്ക്‌ ഔട്ട്‌ കഴിഞ്ഞ് ക്ഷീണിച് കിടക്കുന്ന ഈ താര സുന്ദരികളെ മനസ്സിലായോ.. മലയാളികളുടെ പ്രിയതാരങ്ങൾ

വർക്ക്‌ ഔട്ട്‌ കഴിഞ്ഞ് ക്ഷീണിച് കിടക്കുന്ന ഈ താര സുന്ദരികളെ മനസ്സിലായോ.. മലയാളികളുടെ പ്രിയതാരങ്ങൾ

ഫിറ്റ്നസ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് താര സുന്ദരിമാർ… ഫിറ്റ്നസ് കോച്ചിനൊപ്പം ഉള്ള ഫോട്ടോകൾ വൈറലാകുന്നു

മുൻകാലങ്ങളെ അപേക്ഷിച്ച് സിനിമ സീരിയൽ മേഖലകളിൽ തിളങ്ങിനിൽക്കുന്നവരെല്ലാം ശാരീരിക സൗന്ദര്യത്തിനോടൊപ്പം തന്നെ ആരോഗ്യ ക്ഷമതയെയും ഫിറ്റ്നസിനെയും മെയിന്റയിൻ ചെയ്യുന്നതിൽ വളരെയധികം സമയവും പണവും ചിലവഴിക്കുന്ന കൂട്ടത്തിലാണ് അതുകൊണ്ടുതന്നെയാണ് അഭിനയത്രികളുടെയും മറ്റും ഫിറ്റ്നസ് യോഗ ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം വലിയതോതിൽ പ്രേക്ഷകർക്കിടയിൽ പ്രചാരം ലഭിക്കുന്നത്.

ഇപ്പോൾ പത്മപ്രിയ, പാർവതി തിരുവോത്ത് എന്നീ നായിക സുന്ദരികൾ തങ്ങളുടെ പേഴ്സണൽ ഫിറ്റ്നസ് ട്രെയിനരോടൊപ്പം ജിമ്മിൽ വർക്ക് ഔട്ട് ചെയ്തതിനുശേഷം എടുത്ത സെൽഫി ഫോട്ടോകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. റാഹിബ് മുഹമ്മദ് എന്ന പേഴ്സണൽ ട്രെയിനറിന്റെ കൂടെയുള്ള ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി താരങ്ങൾ പങ്കുവെച്ചിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

ഒരുപാട് ആരാധകരുള്ള ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് പത്മപ്രിയ. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. പ്ലസ്ടുവിൽ പഠിക്കുന്ന സമയത്ത് ആന്ധ്ര പ്രദേശിലെ ഒരു മ്യൂസിക് ആൽബത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. അത് ആയിരുന്നു താരത്തിന്റെ ആദ്യ അഭിനയം. 2003 -ൽ തെലുങ്ക് ഭാഷാ ചിത്രമായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

തെലുങ്കിലാണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും വളരെ പെട്ടന്ന് തന്നെ താരത്തിന് ഇതര ഭാഷകളിൽ നിന്നും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. 2005-ൽ താരം തന്റെ ആദ്യ തമിഴ് ഭാഷാ ചിത്രമായ തവമൈ തവമിരുന്ധ് എന്ന സിനിമയിൽ താരം അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം കാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലേക്കും പ്രവേശിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്.

അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകറെ നേടിക്കൊടുക്കുന്നത് വളരെ മികച്ച അഭിനയവും മനോഹരമായ അവതരണവും ആണ്. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്.

2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. 2017ൽ ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമിന്നും മുന്നിലാണ്.

Leave a Reply