കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളാണ് അച്ചു ഉമ്മൻ. മകൻ ചാണ്ടി അച്ഛനെ പോലെ തന്നെ അതേ പാത പിന്തുടർന്ന് രാഷ്ട്രീയ മേഖലയിൽ സജീവമാകാൻ ഇരിക്കുമ്പോൾ കണ്ടൻ ക്രീയേറ്ററാണ് അച്ചു ഉമ്മൻ. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ സമയത്ത് അച്ചു ഉമ്മ പ്രൊഫഷനെ ചൊല്ലി ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിലുള്ള ആഗോള ബ്രാൻഡുകളുടെ വിലകൂടിയ വസ്തുക്കൾ ചൂണ്ടിക്കാട്ടിയായിരുന്നു സൈബർ ആക്രമണം.

ഫാഷൻ, യാത്ര, ലൈഫ്സ്റ്റൈൽ തുടങ്ങിയവയായി ബന്ധപ്പെട്ടുള്ളതാണ് തന്റെ കരിയറെന്നും ജോലിയുടെ ഭാഗമായാണ് ഇത്തരം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരം ലഭിച്ചതെന്നും അപ്പോൾ തന്നെ അച്ചു ഉമ്മൻ മറുപടി നൽകിയിരുന്നു. തന്റെ കരിയറിനെയും പ്രൊഫഷനേയും അതിയായി സ്നേഹിച്ചു കൊണ്ട് അതിലേക്ക് തന്നെ അച്ചു ഉമ്മൻ തിരിച്ചു വന്നിരിക്കുകയാണ് ഇപ്പോൾ.

ഡാഷ് ആന്റ് ഡോട്ട് ബ്രാന്റിന്റെ കറുപ്പ് നിറത്തിലുള്ള സ്ലീവ്ലെസ് പാന്റ് സ്യൂട്ടിലാണ് ഇപ്പോൾ അച്ചു ഉമ്മൻ എത്തിയത്. ഇതിന്റെ ചുവപ്പ് റിബ്ബൺ ടൈ ഡ്രസ്സിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. ഒപ്പം മുത്തുകൾ പിടിപ്പിച്ച ചുവപ്പ് നിറത്തിലുള്ള ഗുച്ചി ബ്രാൻഡിന്റെ ഷോൾഡർ ബാഗും കൈയിലുണ്ട്. എന്തായാലും തിരിച്ചുവരവ് സ്റ്റൈലിഷ് ആയിരിക്കുകയാണ്.
തന്റെ പ്രൊഫഷനോടുള്ള ഇഷ്ടം വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പും ചിത്രങ്ങൾക്കൊപ്പം അച്ചു ഉമ്മൻ പങ്കുവെക്കാൻ മറന്നിട്ടില്ല. കണ്ടന്റ് ക്രിയേഷനെ ആശ്ളേഷിച്ചുകൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുന്നു. അത് ഉള്‍ക്കൊള്ളുന്നതായിരിക്കണം എന്റെ കം ബാക്ക് ലുക്കെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്ന് അച്ചുമ്മന്റെ കുറിപ്പിൽ പറയുന്നു.

ഈ തൊഴിലിനോടുള്ള എന്റെ സ്‌നേഹത്തിന്റെ സാക്ഷ്യപത്രമായ, ക്ഷമാപണമില്ലാത്ത ആത്മപ്രകാശനത്തിന്റെ പ്രതീകമായി അത് നിലകൊള്ളുന്നു എന്നും അച്ചു ഉമ്മൻ കുറിച്ചിട്ടുണ്ട്. ഒരുപാട് സൈബർ അറ്റാക്കുക നടന്നു എങ്കിലും പുതിയ ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുകയാണ്.