You are currently viewing ഓണം ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ച് പ്രിയ നായികമാർ…😍 ഓണം വൈബിൽ ആരാണ് കൂടുതൽ സുന്ദരി….

ഓണം ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ച് പ്രിയ നായികമാർ…😍 ഓണം വൈബിൽ ആരാണ് കൂടുതൽ സുന്ദരി….

അത്തം മുതൽ തുടങ്ങിയ ഓണാഘോഷം തിരുവോണത്തിൽ എത്തി നിൽക്കുന്നത് വരെയും കേരളീയർ ആരവത്തിലായിരുന്നു. പലരും പല നിലക്കും ഓണാഘോഷം ആഹ്ലാദത്തോടെ നടത്തി. സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യപ്പെട്ടു. മലയാളി നായികമാർ പങ്കുവെച്ച് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയുടെ കൈയ്യടി നേടി മുന്നേറുകയാണ്.

ഒരുപാട് പേരാണ് ഓണം വൈബിൽ വ്യത്യസ്ത തരം ഫോട്ടോഷൂട്ടുകൾ നടത്തുകയും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത്. നായികമാരുടെ കണ്ണഞ്ചിപ്പിക്കുന്ന മേനിയഴക് കസവിന്റെ മനോഹാരിതയിൽ മാസ്മരികമാവുകയാണ്. സാരിയിലും ദാവണിയും പട്ടുപാവാടയും തലയിൽ മുല്ലപ്പൂവും കയ്യിൽ കുപ്പിവളയും എല്ലാം താരങ്ങൾക്ക് മലയാളി മങ്കയുടെ ലുക്ക് നൽകുകയാണ്.

മലയാളത്തിന്റെ അഭിമാനമായ അപർണ ബാലമുരളി എന്ന നടന വൈഭവം കസവ് സാരിയിലാണ് ആരാധകരുടെ മനം കവർന്നത്. മുല്ലപ്പൂവും ഭംഗിയുള്ള ആഭരണങ്ങളും ശാലീനതയുള്ള ഹെയർ സ്റ്റൈലും താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു. റെബ ജോണും സാരിയിൽ തന്നെയാണ് ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്. ആഭരണങ്ങളും തലയിലെ മുല്ലപ്പൂവും താരത്തിനെ ഒന്നുകൂടെ സുന്ദരിയാക്കി എന്ന് പറയാം.

ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ദേവികാ സഞ്ജയ് ഭംഗിയുള്ള ഗോൾഡൻ കസവ് സാരിയിലേക്ക് മെറൂൺ കളർ ബ്ലൗസ് എന്ന സുന്ദരമായ കോമ്പിനേഷനാണ് ഓണം ഫോട്ടോ ഷൂട്ടിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ വളരെ സിമ്പിൾ ആയി ആകർഷണീയത തോന്നുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടാണ് സംയുക്ത മേനോൻ പങ്കുവെച്ചത്.

കണ്ണിറുക്കി തരംഗമായ പ്രിയ പ്രകാശ് വാര്യർ സ്റ്റൈലിഷ് ലുക്കിലുള്ള പട്ടുപാവാടയിൽ ആണ് ഫോട്ടോകൾ പകർത്തിയിരിക്കുന്നത്. കാതിലെ വലിയ ജിമിക്കി താരത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. അവതരണ മേഖലയിലെ താരത്തിളക്കം രഞ്ജിനി ഹരിദാസ് ഒരു മോഡേൺ ലുക്കിലുള്ള ചുരിദാറിൽ ആണ് ആരാധകർക്കു വേണ്ടി ഓണം വൈബ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.

നിമിഷ സജയൻ ലഹങ്കയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാച്ചുറൽ ബ്യൂട്ടി ആയ താരത്തിന്റെ ഫോട്ടോകൾക്ക് വലിയ പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. അവതരണ മേഖലയിലെ നക്ഷത്രമായ ലക്ഷ്മി നക്ഷത്ര ഗോൾഡൻ സെറ്റ് സാരിക്ക് പച്ച ബ്ലൗസ് തിരഞ്ഞെടുത്തു. അതുപോലെതന്നെ ഗോൾഡൻ കാസർ സാരിക്ക് പച്ച ബ്ലൗസ് തന്നെയാണ് അമേയ മാത്യു തിരഞ്ഞെടുത്തിട്ടുള്ളത്.

ഇരുവരുടെയും ആഭരണങ്ങളും പതിവു പോലെയുള്ള ക്യൂട്ട് പുഞ്ചിരിയും ഫോട്ടോകളെ കൂടുതൽ മനോഹരമാക്കി എന്ന് പറയാതിരിക്കാൻ കഴിയില്ല. പരമ്പരാഗത ആഭരണങ്ങളുടെ ഭംഗിയിലേക്ക് ഗോൾഡൻ കസവിന്റെ മേന്മ കൂടിയായപ്പോൾ പ്രയാഗ മാർട്ടിന്റെ ഫോട്ടോകൾ അത്യുഗ്രൻ ആയി. ഗോൾഡൻ കസവിലേക്ക് റെഡ് ബ്ലൗസ് തിരഞ്ഞെടുത്ത അനുപമ പരമേശ്വരൻ ഫോട്ടോ ഷൂട്ട് മികച്ചു നിൽക്കുന്നുണ്ട്.

ഗോൾഡൻ കസവ് സാരിയിൽ നിന്ന് അല്പം വെറൈറ്റി പരീക്ഷിച്ചിരിക്കുകയാണ് അന്നാ ബെൻ, അനുസിത്താര, കല്യാണി പ്രിയദർശൻ, അനശ്വര രാജൻ എന്നീ താരങ്ങൾ. നീലയും കറുപ്പും ആണ് അന്ന ബെൻ തിരഞ്ഞെടുത്തത്. സിമ്പിൾ ലുക്കിൽ ക്യൂട്ട് ആണ് താരത്തിന്റെ ഫോട്ടോകൾ. പീച്ച് സാരി ലേക്ക് മറൂൺ കളർ ബ്ലൗസ് ആണ് അനുസിതാരയുടെ സെലക്ഷൻ. പൂക്കൾക്കൊപ്പം ഇരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ ഉഗ്രനായി.

ബ്ലൂ റെഡിൽ ഒരു സുന്ദരമായ കോമ്പിനേഷനാണ് അനശ്വര രാജൻ പരീക്ഷിച്ചത്. സിമ്പിൾ ലുക്കിൽ ക്യൂട്ട് ആണ് താരത്തിന്റെ ഫോട്ടോകൾ. വൈറ്റ് ആൻഡ് പിങ്ക് ആണ് കല്യാണി പ്രിയദർശൻ പങ്കുവെച്ചത്. ഇതിനുമുമ്പ് ഇത്രത്തോളം ഭംഗിയിൽ താരത്തെ കണ്ടിട്ടില്ല എന്നുവരെ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്തായാലും താരങ്ങൾ ഓരോരുത്തരും ഓണാഘോഷ ഫോട്ടോകളിൽ കിടുക്കി എന്ന് തന്നെ പറയാം.

Anashwara
Kalyani
Ranjini
Nimisha
Anu
Samyuktha
Anarkali
Devu
Anikha
Grace

Leave a Reply