You are currently viewing ഷക്കീല പങ്കെടുക്കുന്നതില്‍ എതിര്‍പ്പ് … ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കി ഹൈലൈറ്റ് മാൾ അധികൃതർ..

ഷക്കീല പങ്കെടുക്കുന്നതില്‍ എതിര്‍പ്പ് … ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കി ഹൈലൈറ്റ് മാൾ അധികൃതർ..

ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമയാണ് നല്ല സമയം. ഇതുവരെ സിനിമയെ കുറിച്ച് വരുന്ന വാർത്തകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കുന്നതാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ കാണാൻ കഴിഞ്ഞത്. പുതിയ താരങ്ങളെ കൊണ്ടുവരുന്ന സിനിമ ആയതു കൊണ്ട് വലിയ ആകാംക്ഷയോടെയാണ് എല്ലാവരും സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്. മികച്ച സംവിധായകനിൽ നിന്നും വരുന്ന അടുത്ത ചിത്രത്തിനുവേണ്ടി എന്തായാലും സിനിമ പ്രേക്ഷകർ ഒന്നടങ്കം വലിയ പ്രതീക്ഷയിൽ തന്നെയാണ്.

എന്നാൽ ഇപ്പോൾ ഒമർ ലുലു പങ്കുവെച്ച ഒരു ഫേസ്ബുക്ക് ലൈവ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വലിയതോതിൽ ലൈവ് വീഡിയോ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ലൈവിൽ അദ്ദേഹത്തിന്റെ കൂടെ ഇരിക്കുന്നത് ഷക്കീല ആണ്. ഇന്ന് രാത്രി ഏഴരയോടെ ട്രെയിലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടക്കുമെന്ന് ആസൂത്രണം ചെയ്തിരുന്നു എങ്കിലും ഇനി അത് ഉണ്ടാകില്ല എന്ന് പറയാൻ വേണ്ടിയാണ് ലൈവിൽ അദ്ദേഹം വന്നിരിക്കുന്നത്.

സിനിമാതാരം ഷക്കീലയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ച് നടത്താനാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഷക്കീല പങ്കെടുക്കുന്നത് കൊണ്ട് തന്നെ പരിപാടി നടത്താൻ പറ്റില്ല എന്ന് മാൾ അധികൃതർ അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം ലൈവിൽ പറയുന്നു. ഷക്കീല പങ്കെടുക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞാണ് മാള്‍ അധികൃതര്‍ ട്രെയ്ലര്‍ ലോഞ്ചിന് അനുമതി നിഷേധിച്ചത് എന്നും ഇക്കാര്യത്തിൽ കോഴിക്കോട്നോട് മാപ്പ് പറയുന്നു എന്നും അദ്ദേഹം ലൈവിൽ പറയുന്നുണ്ട്.

നേരത്തെ അനുവാദം വാങ്ങിയിരുന്നു എന്നും എന്നാൽ മുഖ്യാതിഥിയുടെ പേര് കേട്ടപ്പോഴാണ് അനുമതിയിൽ വ്യത്യാസം വന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി.
ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താന്‍ അനുവദിക്കാമെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു എങ്കിലും മുഖ്യാതിഥിയായി ക്ഷണിച്ച ശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്ന കാരണത്താല്‍ ഇന്ന് കോഴിക്കോട് നടത്താന്‍ ഇരുന്ന ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കുകയാണ് എന്ന് പ്രേക്ഷകരെ അറിയിക്കാൻ വേണ്ടിയാണ് അദ്ദേഹം ലൈവിൽ വന്നിരിക്കുന്നത്.

അദ്ദേഹത്തോടൊപ്പം ലൈവ് വീഡിയോയിൽ ഷക്കീലയും ഉണ്ടായിരുന്നു. തനിക്ക് ഇത് ആദ്യത്തെ അനുഭവമല്ലെന്നും കാലങ്ങളായി തനിക്ക് നേരെ നടക്കുന്നതാണ് ഇതെന്നും പ്രേക്ഷകർ തന്നെ തന്ന അംഗീകാരങ്ങളാണ് എന്നും ഇപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നും താരം പറഞ്ഞു. കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു എന്നും ഇപ്പോഴുണ്ടായ ഈ സംഭവം തന്നെ വേദനിപ്പിച്ചെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Leave a Reply