You are currently viewing ഇങ്ങനെ മതപണ്‌ഡിതന്മാർ‍ ചമഞ്ഞ് മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം… ഒമർ ലുലു

ഇങ്ങനെ മതപണ്‌ഡിതന്മാർ‍ ചമഞ്ഞ് മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം… ഒമർ ലുലു

ഇങ്ങനെ മതപണ്‌ഡിതന്മാർ‍ ചമഞ്ഞ് മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം… ഒമർ ലുലു

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് ഒമർ ലുലു എന്ന് പ്രൊഫഷണലായി അറിയപ്പെടുന്ന ഒമർ അബ്ദുൾ വഹാബ് . 2016-ൽ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സംവിധാന മികവ് കൊണ്ടാണ് അദ്ദേഹത്തിന് മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെടാൻ കഴിഞ്ഞത്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ എന്ന് പലരും അദ്ദേഹത്തെ കുറിച്ചു പറയുന്നുണ്ട്.

ഷറഫുദ്ധീൻ , സൗബിൻ ഷാഹിർ , സിജു വിൽസൺ , ജസ്റ്റിൻ ജോൺ എന്നിവർ അഭിനയിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗ്, ഹണി റോസും ബാലു വർഗീസും അഭിനയിച്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ Chunkzz എന്നിവ കേരള ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും പ്രേക്ഷകരെ തൃപ്തി പ്പെടുത്തുത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ ഒരു അഡാർ ലവ് അന്താരാഷ്‌ട്ര സെൻസേഷനായിരുന്നു. നാല് വ്യത്യസ്ത ഭാഷകളിൽ മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഒരേസമയം ലോകമെമ്പാടും 2000-ലധികം തീയറ്ററുകളിൽ റിലീസ് ചെയ്ത ആദ്യത്തെ മലയാളം സിനിമ കൂടിയാണിത്. അതിനു ശേഷം റിലീസായ ദമാക്ക യും വലിയ വിജയം തന്നെയായിരുന്നു. ഈ അടുത്ത് റിലീസായ നല്ല സമയം എന്ന സിനിമ മയക്കു മരുന്നിന്റെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ റിലീസ് ചെയ്തു മൂന്നാം ദിവസം തിയ്യേറ്ററിൽ പ്രദർശനം അവസാനിപ്പിക്കുകയാണുണ്ടായത്.

ഇപ്പോൾ ഇസ്ലാമിക പണ്ഡിതന്മാരെ കുറിച്ചും അവരുടെ നിലപാടുകളെ കുറിച്ചും തുറന്നെഴുതിയ അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് വൈറൽ ആകുകയാണ്.കുറിപ്പ് :എനിക്ക് എതിരെ കുറെ എണ്ണം വീഡിയോയുമായി വരുന്നുണ്ട്.. കുറച്ച് നാൾ മുൻപ് വരേ ഫോട്ടോ എടുക്കലും വീഡിയോ എടുക്കലും എല്ലാം ഹറാമായിരുന്നു,അതിനും മുൻപ് ടീവി കാണരുത് അത് ചെകുത്താന്റെ പെട്ടിയാണ്……എന്റെ പെങ്ങളുടെ കല്ല്യാണത്തിന് വീഡിയോ എടുത്തതിന് ഉണ്ടായ പ്രശ്നങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്.

ഇന്ന് യൂട്യൂബ് ഫെയ്സ്ബുക്ക് ഒക്കെ വന്നപ്പോ അതിൽ നിന്ന് പണം കിട്ടി തൊടങ്ങിയപ്പോ ഇവൻമാരും വന്ന് പറയുവാ ഉസ്താദിന്റെ ചാനൽ ലൈക്ക് ചെയ്യൂ സബ്സക്രൈബ് ചെയ്യൂ ഷെയർ ചെയ്യൂ എന്നൊക്ക.ഇങ്ങനെ മതപണ്‌ഡിതന്മാർ‍ ചമഞ്ഞ് മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം. ഇവൻമാർക്ക് അത് അല്ലാ ഇസ്ലാം ഇത് അല്ലാ ഇസ്ലാം ഇങ്ങനെയൊക്കെയാണ് ഇസ്ലാം എന്ന് പറഞ്ഞ് പറഞ്ഞ് ആളുകളെ പറ്റിച്ച് ജീവിക്കണം അതിന് നിന്ന് കൊടുക്കാൻ കുറേ മണ്ടൻമാരും.പൈസ വാങ്ങി ദീൻ പഠിപ്പിക്കുവാൻ നടക്കുന്നവന് ഒക്കെ ദീനിനോട് എന്തു പ്രതിബദ്ധത കൊഞ്ചം ലാജിക്കലാ തിങ്ക് പണ് ബ്രദേർസ്.

കുറിപ്പിന് താഴെ അദ്ദേഹം തന്നെ എഴുതിയ കമന്റ് ഇങ്ങനെയാണ് : നമ്മൾ എല്ലാത്തിന്റെയും ആശയമാണ് മനസ്സിലാക്കേണ്ടത് ഇസ്ലാമിന്റെ ഐഡിയോളജി എന്താണ് എന്ന് മനസ്സിലാക്കാതെ, അഞ്ച് നേരം നിസ്കരിക്കലോ നോമ്പ് എടുക്കലോ മുഴുവൻ മൂടി കെട്ടി വെച്ച് നടക്കുന്നതുമാണ് ഇസ്ലാം എന്ന് തെറ്റ് ധരിച്ച്‌ വെച്ചിരിക്കുന്ന കുറെ മണ്ടൻമാരോട് എന്തു പറയാൻ .ഒരുപാട് പേര് അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിനു താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

Leave a Reply