മദ്യപിച്ച് ബോധമില്ലാതെ നിശാ പാർട്ടിയിൽ പങ്കെടുത്ത് താരപുത്രി, വിമർശനവുമായി ആരാധകർ
പ്രശസ്ത ഇന്ത്യൻ സെലിബ്രിറ്റി ദമ്പതികളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകളാണ് നിശ ദേവ്ഗൺ. അമ്മയെപ്പോലെ മകളും അതീവ സുന്ദരി തന്നെയാണ്. വളരെ ചെറുപ്പത്തിൽ തന്നെ സെലിബ്രിറ്റി പദവി ലഭിച്ച താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം വലിയ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. അതുകൊണ്ടുതന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും താരം പങ്കെടുക്കാൻ എത്തുന്ന പൊതു പരിപാടികളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത്

മുംബൈയിലാണ് നിസ ദേവഗൺ ജനിച്ചത്. സിംഗപ്പൂരിലെ യുണൈറ്റഡ് വേൾഡ് കോളേജ് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യയിൽ നിന്നാണ് താരം പഠനം നടത്തുന്നത്. ഇടയ്ക്കിടെ താരത്തിന്റെ മോഡൽ ഫോട്ടോഷൂട്ടുകളും പൊതുവേദികളിൽ പങ്കെടുക്കുമ്പോഴുള്ള ഫോട്ടോകളും ആരാധകർക്കിടയിൽ പ്രചരിക്കാറുണ്ട്. വളരെ കൂടുതൽ ആരാധകർ താരത്തിന് ഉണ്ടായത് കൊണ്ട് തന്നെ പെട്ടെന്ന് വൈറലാവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിനെതിരെ വിമർശനമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ കനക്കുന്നത്. സുഹൃത്ത് ഓർഹാൻ അവത്രമണിയോടൊപ്പം ഒരു പാർട്ടിയിൽ നിന്ന് പുറത്തു പോവുകയും സുഹൃത്തുക്കളോടൊപ്പം ഉള്ള വീഡിയോ പുറത്തുവരികയും ചെയ്തിരിക്കുകയാണ്. ഖുഷി കപൂർ, ഇബ്രാഹിം അലി ഖാൻ, മഹിക രാംപാൽ, അഹാൻ ഷെട്ടി തുടങ്ങി നിരവധി പേർ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രോളുകൾക്ക് വിധേയയായ താരം വീണ്ടും ട്രോളുകളുടെ ഇരയായിരിക്കുകയാണ്.

അച്ഛനും അമ്മയും കഷ്ടപ്പെട്ട് അവരുടെ പേര് ഉണ്ടാക്കി, എന്നാൽ ഈ വീഡിയോയുടെ 15 സെക്കൻഡിനുള്ളിൽ അവരുടെ കുട്ടികൾ അത് നശിപ്പിച്ചു എന്ന തരത്തിലുള്ള കമന്റുകളാണ് ഇപ്പോൾ വീഡിയോക്ക് താഴെ വരുന്നത് കാരണം നൈറ്റ് പാർട്ടിയിൽ മദ്യപിച്ച രൂപത്തിലാണ് താരപുത്രിയെ കാണാൻ കഴിഞ്ഞത് എന്ന രൂപത്തിലാണ് ഇപ്പോൾ ട്രോളുകളും മറ്റു വിമർശനങ്ങളും നടന്നു കൊണ്ടിരിക്കുന്നത്. എന്തായാലും വീഡിയോ വളരെ പെട്ടെന്ന് വൈറൽ ആയിരിക്കുകയാണ്.