ഞാൻ മരിക്കുമ്പോൾ എന്റെ ബാങ്ക് ബാലൻസ് zero ആയിരിക്കണം.. അതാണെന്റെ ലക്ഷ്യം: നൈല ഉഷ
ചലച്ചിത്ര അഭിനേത്രി, മോഡൽ ,ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലെല്ലാം പ്രശസ്തയായ തരമാണ് നൈല ഉഷ. തുടക്കം മുതൽ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുള്ളത്. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. 2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

താരം ആദ്യമായി അഭിനയിച്ചത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കുഞ്ഞനന്ദന്റെ കഥ എന്ന സിനിമയിലെ ശ്രദ്ധേയമായ ഒരു വേഷം ആയത് കൊണ്ട് താരത്തിന്റെ കരിയറിൽ വലിയ ഉയർച്ചകൾ സമ്മാനിക്കുന്നത്തിന്റെ തുടക്കമായി. അതേവർഷം തന്നെയാണ് പുണ്യാളൻ അഗർബത്തീസ് എന്ന രണ്ടാമത്തെ സിനിമയും പുറത്തിറങ്ങിയത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സപ്പോർട്ടും പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് തുടക്കത്തിൽ തന്നെയാ നേടാനായി.

ക്രൈം സിനിമയായ ഗ്യാങ്സ്റ്റർ, ത്രില്ലർ സിനിമയായ ഫയർമാൻ, എന്നീ സിനിമകളിലെ താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ പാപ്പൻ എന്ന സിനിമയിലെ കഥാപാത്രം ഇമോഷണലി ആരാധകരെ സ്വാധീനിക്കുന്ന തരത്തിലുള്ളതായിരുന്നു. ഒരുപാട് വർഷക്കാലം റേഡിയോ ജോക്കിയായി ജോലി ചെയ്തതിനു ശേഷം ആണ് താരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരികയും വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ നേടുകയും ചെയ്തത്.

ദുബായിലെ ഹിറ്റ് 96.7 എന്ന റേഡിയോ സ്റ്റേഷനിൽ ആയിരുന്നു താരം ഒരു ദശാബ്ദത്തിലേറെ കാലം ജോലി ചെയ്തത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ആരാധകർ ഒരുപാടാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം തിരഞ്ഞെടുക്കാറുള്ളത്. എന്തായാലും അഭിനയ മികവ് കൊണ്ടാണ് താരം അറിയപ്പെടുന്നത്. താരം സജീവമായി മോഡൽ ഫോട്ടോകളും മറ്റും പങ്കുവെക്കാറുണ്ട്. ഏതുതരത്തിലുള്ള ഫോട്ടോകൾ താരം അപ്ലോഡ് ചെയ്താലും വളരെ പെട്ടന്ന് സ്വീകരിക്കാറുണ്ട്.

ഇപ്പോൾ താരം ലൈഫ് എൻജോയ് ചെയ്യുന്നതിനെ കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ഞാൻ മരിക്കുമ്പോൾ എന്റെ ബാങ്ക് ബാലൻസ് zero ആയിരിക്കണം.. അതാണെന്റെ aim. ഒരു രൂപ പോലും മറ്റുള്ളവർക്ക് അവർക്ക് ഇഷ്ടമുള്ള പോലെ സ്പെൻഡ് ചെയ്യാൻ ഇട്ടിട്ടു പോകാൻ പാടില്ല… എന്നുള്ളതാണ്. Whoever it is… You know… Its his life and he has to earn for it. Even it is my child. After a point Iam not going to support in anything. എന്നാണ് താരം പറഞ്ഞിരിക്കുന്നത്. വളരെ പെട്ടന്നാണ് വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.